പാത്ത് കുമ്മിന്‍സിന് ഈ ഇന്ത്യന്‍ താരത്തെ ഓസീസ് ടീമിലും കൂടെ വേണം 

April 18, 2017, 4:41 pm
പാത്ത് കുമ്മിന്‍സിന് ഈ ഇന്ത്യന്‍ താരത്തെ ഓസീസ് ടീമിലും കൂടെ വേണം 
Cricket
Cricket
പാത്ത് കുമ്മിന്‍സിന് ഈ ഇന്ത്യന്‍ താരത്തെ ഓസീസ് ടീമിലും കൂടെ വേണം 

പാത്ത് കുമ്മിന്‍സിന് ഈ ഇന്ത്യന്‍ താരത്തെ ഓസീസ് ടീമിലും കൂടെ വേണം 

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ഖാനെ പ്രശംസകൊണ്ട് മൂടി ഓസീസ് പേസ് ബൗളറും ഡല്‍ഹി ഡയര്‍ ഡെവിള്‍സിലെ സഹതാരവുമായി പാത്ത് കുമ്മിന്‍സ്. ഓസ്‌ട്രേലിയന്‍ ടീമിലും സഹീര്‍ തന്റെ കൂടെ വേണമെന്നാണ് കുമ്മിന്‍സണ്‍ ആഗ്രഹിക്കുന്നത്. ഐപിഎല്‍ ടി20 ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് കുമ്മിന്‍സ് ഇക്കാര്യം പറയുന്നത്.

അവനോടൊപ്പം കളിക്കുന്നത് ശരിക്കും ഞാന്‍ ആസ്വദിക്കുന്നു, നമുക്ക് ഒരു ബൗളറായ നായകനെ എപ്പോഴും ലഭിച്ചെന്ന് വരില്ല പ്രത്യേകിച്ച് പരിചയ സമ്പന്നനായ ഒരാളെ, ഓസ്‌ട്രേലിയന്‍ ടീമിലും അവന്‍ എന്റെ കൂടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
കുമ്മിന്‍സണ്‍ പറയുന്നു.

കളിക്കളത്തില്‍ സഹീര്‍ നല്‍കുന്ന സ്വാതന്ത്രത്തെ കുറിച്ചും കുമ്മിന്‍സണ്‍ വാചാലനായി. സഹീറിന് കീഴില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു യോര്‍ക്കര്‍ എറിയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതെറിയാമെന്നും അതല്ല ബൗണ്‍സ് എറിയാനാണ് തോന്നുന്നതെങ്കില്‍ അങ്ങനെയും ചെയ്യാമെന്നും കുമ്മിന്‍സണ്‍ പറയുന്നു. കഴിഞ്ഞ മത്സരത്തില്‍ നാലാം വിക്കറ്റില്‍ യൂസഫ് പത്താനും മനീഷ് പാണ്ഡ്യയും ഉയര്‍ത്തിയ അപ്രതീക്ഷിത കൂട്ടുകെട്ടാണ് തങ്ങളുടെ വിജയം തട്ടിപ്പറിച്ചതെന്നും കുമ്മിന്‍സണ്‍ പറയുന്നു.

ഐപിഎല്ലിലെ ഏക ബൗളറായ നായകനാണ് സഹീര്‍ ഖാന്‍. ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെ നയിക്കുന്ന സഹീര്‍ ടീമിലെയുവതാരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. ഐപിഎല്ലില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമായി നാലാം സ്ഥാനത്താണ് ഡല്‍ഹി ടീം.