സര്‍ഫറാസിന് പകരം മറ്റൊരു വെടിക്കെട്ട് വീരന്‍ ആര്‍സിബിയില്‍; ഹര്‍പ്രീതിന് രണ്ടാം ജന്മം  

April 21, 2017, 11:08 am
സര്‍ഫറാസിന് പകരം മറ്റൊരു വെടിക്കെട്ട് വീരന്‍ ആര്‍സിബിയില്‍; ഹര്‍പ്രീതിന് രണ്ടാം ജന്മം  
Cricket
Cricket
സര്‍ഫറാസിന് പകരം മറ്റൊരു വെടിക്കെട്ട് വീരന്‍ ആര്‍സിബിയില്‍; ഹര്‍പ്രീതിന് രണ്ടാം ജന്മം  

സര്‍ഫറാസിന് പകരം മറ്റൊരു വെടിക്കെട്ട് വീരന്‍ ആര്‍സിബിയില്‍; ഹര്‍പ്രീതിന് രണ്ടാം ജന്മം  

ബംഗളൂരു: ഐപിഎല്ലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിട്ട് നില്‍ക്കുന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് ഖാന് പകരം പുതിയ താരത്തെ പ്രഖ്യാപിച്ചു. നിര്‍ഭാഗ്യം കൊണ്ട് ഐപിഎല്‍ കളിക്കാനുളള അവസരം നഷ്ടപ്പെട്ട ഹര്‍പ്രീത് സിംഗാണ് സര്‍ഫറാസിന് പകരം ഇനി ബംഗളൂരു നിരയില്‍ കളിക്കുക. ഐപിഎല്ലിന് തൊട്ട് മുമ്പ് പരിശീലന മത്സരത്തിനിടെയാണ് സര്‍ഫറാസ് ഖാന് പരിക്കേറ്റത്.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ 19ത് കാരനായ ഹര്‍പ്രീത് സിംഗിന് നിര്‍ഭാഗ്യം വേട്ടയാടിയതിനെ തുടര്‍ന്നാണ് ആരും താരലേലത്തിന് എടുക്കാതെ പോയത്. മുന്‍ രഞ്ജി താരം ഹര്‍മീത് സിംഗ് മുംബൈ അന്തേരി റെയില്‍ വെ സ്‌റ്റേഷന്റെ പ്ലാറ്റ് ഫോമിലേക്ക് മദ്യപിച്ച് കാര്‍ ഇടിച്ച് കയറ്റിയതിന് അറസ്റ്റിലായിരുന്നു. ഇത് ഹര്‍പ്രീത് സിംഗാണെന്ന് തെറ്റിദ്ധരിച്ച് ഇദ്ദേഹത്തെ ഐപിഎല്‍ ടീമുകള്‍ താരലേലത്തില്‍ അവഗണിക്കുകയായിരുന്നു. മാധ്യമങ്ങളും ആദ്യം ഹര്‍പ്രീത് സിംഗാണ് അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് നില്‍ക്കുമ്പോഴായിരുന്നു ഹര്‍പ്രീതിന് ഈ ദുരനുഭവം ഉണ്ടായത്. മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം ഹര്‍പ്രീത് ആയിരുന്നു. 52.75 ശരാശരിയില്‍ 211 റണ്‍സാണ് സെന്‍ട്രല്‍ സോണിനായി ഹര്‍പ്രീത് അടിച്ച് കൂട്ടിയത്. നേരത്ത ഐപിഎല്ലില്‍ പൂണെ വാരിയേഴ്‌സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും താരമായിരുന്നു ഹര്‍പ്രീത് സിംഗ്.

ഐപിഎല്ലില്‍ മോശം പ്രകടനമാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് കാഴ്ച്ചവെക്കുന്നത്. ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ട് വിജയം മാത്രം സ്വന്തമാക്കി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബംഗളൂരു ഇപ്പോള്‍. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നിരവധി താരങ്ങള്‍ പരിക്ക് കാരണം വിട്ടുനിന്നത് ബംഗളൂരുവിന് തിരിച്ചടിയായി.