ഐപിഎല്‍ 2017; ഗുജറാത്ത് ലയണ്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 21 റണ്‍സ് ജയം  

April 18, 2017, 11:53 pm
ഐപിഎല്‍ 2017; ഗുജറാത്ത് ലയണ്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 21 റണ്‍സ് ജയം  
Cricket
Cricket
ഐപിഎല്‍ 2017; ഗുജറാത്ത് ലയണ്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 21 റണ്‍സ് ജയം  

ഐപിഎല്‍ 2017; ഗുജറാത്ത് ലയണ്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 21 റണ്‍സ് ജയം  

ന്യൂഡല്‍ഹി: ഗുജറാത്ത് ലയണ്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 21 റണ്‍സ് ജയം. 214 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് ലയണ്‍സിന് 21 റണ്‍സ് അകലെ വിജയം നഷ്ടമായി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സായിരുന്നു ബാംഗ്ലൂര്‍ നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനേ ഗുജറാത്തിന് കഴിഞ്ഞുള്ളൂ. ബ്രണ്ടന്‍ മക്കല്ലം 72 റണ്‍സ് നേടി. കളിയിലാകെ മൂന്ന് അര്‍ധസെഞ്ചുറികളാണ് പിറന്നത്.

ക്രിസ് ഗെയിലിന്റേയും വിരാട് കോഹ്ലിയുടെയും അര്‍ധ സെഞ്ചുറികളാണ് റോയല്‍ ചലഞ്ചേഴ്‌സിനെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്. ഗെയില്‍ 77 റണ്‍സും കോഹ്ലി 64 റണ്‍സും നേടി.മലയാളിതാരം ബേസില്‍ തമ്പിയാണ് ഗെയിലിന്റെ വിക്കറ്റ് എടുത്തത്. ടി20 ക്രിക്കറ്റിലെ ചരിത്രനിമിഷത്തിന് കൂടി മത്സരം സാക്ഷ്യം വഹിച്ചു. ഗെയ്ല്‍ ലോക ടി20 ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ് നേടുന്ന കളിക്കാരനായി.