സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്ഥാന്‍ കുപ്പായത്തില്‍ കളിച്ചിട്ടുണ്ട്; ആ ചരിത്രം നിങ്ങള്‍ക്കറിയാമോ 

September 12, 2017, 8:11 pm
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്ഥാന്‍ കുപ്പായത്തില്‍ കളിച്ചിട്ടുണ്ട്; ആ ചരിത്രം നിങ്ങള്‍ക്കറിയാമോ 
Cricket
Cricket
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്ഥാന്‍ കുപ്പായത്തില്‍ കളിച്ചിട്ടുണ്ട്; ആ ചരിത്രം നിങ്ങള്‍ക്കറിയാമോ 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്ഥാന്‍ കുപ്പായത്തില്‍ കളിച്ചിട്ടുണ്ട്; ആ ചരിത്രം നിങ്ങള്‍ക്കറിയാമോ 

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റ് മത്സരം കളിച്ചത് 1989ല്‍ ഇമ്രാന്‍ഖാന്‍ ക്യാപ്റ്റനായ പാകിസ്താനെതിരെ ആയിരുന്നു. എന്നാല്‍ ഈ മത്സരത്തിനു മുന്‍പേ രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം പാകിസ്താനു വേണ്ടി കളിക്കാന്‍ കളിക്കളത്തിലിറങ്ങിറങ്ങിയിട്ടുണ്ട്. ആ ചരിത്രം വളരെ രസകരമാണ്.

1987 ജനുവരി 20 ആയിരുന്നു ആ ദിവസം. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ഇന്ത്യന്‍ ടീമും പാക് ടീമും ഒരു പ്രദര്‍ശന മത്സരം നടന്നു. മൂംബൈയിലായിരുന്നു മത്സരം നടന്നത്. ടെസ്റ്റ് പരമ്പരക്ക് മുമ്പായിരുന്നു നാല്‍പത് ഓവര്‍ വരുന്ന ഈ മത്സരം.

അന്ന് സച്ചിന് 14 വയസ്സ് പൂര്‍ത്തിയാകാന്‍ മൂന്ന് മാസം കൂടി വേണമായിരുന്നു. അപ്പോഴാണ് സച്ചിന് പാകിസ്താനു വേണ്ടി ഫീല്‍ഡ് ചെയ്യാന്‍ വിളി വന്നത്. വിളിച്ചതാവട്ടെ സച്ചിന്റെ ബാല്യകാല സുഹൃത്തും ഇപ്പോള്‍ ബിസിസിഐ അമ്പയറുമായ മാര്‍കസ് കൂട്ടോയും. കളി നടന്നു കൊണ്ടിരിക്കേ ചില പാകിസ്താന്‍ കളിക്കാര്‍ വിശ്രമിക്കുന്നതിനു വേണ്ടി പോയി. ഈ സമയത്ത് ഇമ്രാന്‍ഖാന്‍ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റനായ ഹേമന്ദ് കെന്‍കറിനെ സമീപിച്ചു. എന്നിട്ട് കുറച്ചു കളിക്കാരുടെ കുറവുണ്ടെന്നും മൂന്നു നാല് കളിക്കാരെ ഫീല്‍ഡ് ചെയ്യാന്‍ വേണമെന്നും ആവശ്യപ്പെട്ടു. അപ്പോള്‍ അവിടെ രണ്ട് പേരുണ്ടായിരുന്നു. കുശ്രു വസാനിയയും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും.

സച്ചിനോട് ഹേമന്ദ് കെന്‍കര്‍ ഫീല്‍ഡ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. സച്ചിന്‍ ആ ക്ഷണം സ്വീകരിക്കുകയും 25 മിനുറ്റോളം കളിക്കുകയും ചെയ്തു. അന്ന് തന്നെ മറികടന്നു പോവുന്ന ക്യാച്ചുകള്‍ കയ്യില്‍ ഒതുക്കാന്‍ കഴിയാത്തതില്‍ സച്ചിന്‍ അസ്വസ്ഥനായിരുന്നുവെന്നും മാര്‍കസ് കൂട്ടോ പറയുന്നു. അന്നത്തെ കളിയില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു. അസ്ഹറുദ്ദീന്‍ 80 റണ്‍സ് നേടി ടീമിന്റെ നെടുംതൂണായി.