ഇന്ത്യയെ കുറിച്ചോര്‍ത്ത് ഭയപ്പെടുന്നു: എബി ഡിവില്ലേഴ്‌സ്

May 15, 2017, 5:09 pm


ഇന്ത്യയെ കുറിച്ചോര്‍ത്ത് ഭയപ്പെടുന്നു: എബി ഡിവില്ലേഴ്‌സ്
Cricket
Cricket


ഇന്ത്യയെ കുറിച്ചോര്‍ത്ത് ഭയപ്പെടുന്നു: എബി ഡിവില്ലേഴ്‌സ്

ഇന്ത്യയെ കുറിച്ചോര്‍ത്ത് ഭയപ്പെടുന്നു: എബി ഡിവില്ലേഴ്‌സ്

ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കുന്ന സംഭാവകള്‍ മഹത്തരമാണെന്നും ക്രിക്കറ്റില്‍ ഇന്ത്യയുടെ വളര്‍ച്ച തന്നെ ഭയപ്പെടുത്തുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സ്. ഫോബ്‌സ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ഇക്കാര്യം പറയുന്നത്. 2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ലീഗിന്റെ ഭാഗമായ താരമാണ് ഡിവില്ലേഴ്‌സ്.

ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ചോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. ഐപിഎല്‍ കൊണ്ട് അവര്‍ ഒരോ നിമിഷവും കരുത്ത് വര്‍ധിപ്പിക്കുകയാണ്. ഐപിഎല്‍ നിരവധി ഇന്ത്യന്‍ യുവതാരങ്ങളെ സമ്മര്‍ദം അതിജീവിച്ച് ലോകത്തെവിടെയും കളിക്കാനുളള പരിശീലനം നല്‍കി. മറ്റൊരു രാജ്യത്തിനും ഇങ്ങനെയൊരു സംവിധാനമില്ല. വളരെ സാവധാനത്തിലാണ് അവരെല്ലാം ഇത്തരം ആലോചനകള്‍ തന്നെ നടത്തുന്നത് . എന്നാല്‍ ഇന്ത്യ അവരെക്കാളേറെ മുന്നിലെത്തിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് ഐപിഎല്ലിലൂടെ മികച്ച യുവതാരങ്ങളേയും കഴിവുളള കളിക്കാരെയും ഉണ്ടാക്കാന്‍ എല്ലായിപ്പോഴും കഴിയുന്നു. ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവി ഭദ്രമാണ് 
ഡിവില്ലേഴ്‌സ് പറയുന്നു.

ഐപിഎല്ലിന് പിന്നാലെ 2011ല്‍ ഓസ്‌ട്രേലിയയും ടി20 ക്രിക്കറ്റ് ലീഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ബിഗ്ബാഷ് ലീഗിന് ഐപിഎല്ലിനോളം നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമെല്ലാം ടി20 ലീഗ് ആരംഭിക്കാനുളള ഒരുക്കത്തിലാണ്.

അതെസമയം ഈ ഐപിഎല്ലില്‍ ഡിവില്ലേഴ്‌സ് ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി ഒന്‍പത് മത്സരങ്ങളില്‍ നന്ന് വെറും 216 റണ്‍സായിരുന്നു ഡിവില്ലേഴ്‌സിന്റെ സമ്പാദ്യം. ഡിവില്ലേഴ്‌സിന്റെ മോശം ഫോം ബംഗളൂരുവിന്റെ നിലയും പരിതാപകരമാക്കി. ലീഗില്‍ 14 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമാണ് ബംഗളൂരുവിന് സ്വന്തമാക്കാനായത്.