‘കയ്യില്‍ പ്ലാസ്റ്ററിട്ടു കാണാന്‍ എപ്പോഴും ആഗ്രഹിക്കുന്നു’: ഷെയ്ന്‍ വോണിനുള്ള സേവാഗിന്റെ ജന്മദിനാശംസയില്‍ അമ്പരന്നു സോഷ്യല്‍ മീഡിയ 

September 13, 2017, 4:20 pm
‘കയ്യില്‍ പ്ലാസ്റ്ററിട്ടു കാണാന്‍ എപ്പോഴും ആഗ്രഹിക്കുന്നു’: ഷെയ്ന്‍ വോണിനുള്ള സേവാഗിന്റെ ജന്മദിനാശംസയില്‍ അമ്പരന്നു സോഷ്യല്‍ മീഡിയ 
Cricket

കളിയില്‍ നിന്ന് വിരമിച്ച വീരേന്ദര്‍ സേവാഗ് ഇപ്പോള്‍ ട്വിറ്ററിലാണ് പുതിയ പുതിയ ഇന്നിങ്‌സുകള്‍ കണ്ടെത്തുന്നത്. പ്രശസ്തരായ ആരുടെയെങ്കിലും ജന്മദിനമോ മറ്റോ ഉണ്ടെങ്കില്‍ ഒരു ട്വീറ്റ് സേവാഗിന്റെ വക നിര്‍ബന്ധമാണ്. അതിനി ക്രിക്കറ്റ് മേഖലയിലുള്ളവരാണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും സേവാഗ് ട്വീറ്റ് ചെയ്യും. ചില ട്വീറ്റുകള്‍ക്കു ചുട്ട മറുപടി കിട്ടുന്നുണ്ടെങ്കിലും സേവാഗ് അതു കാര്യമാക്കാറില്ല.

ഓസ്‌ട്രേലിയന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനുള്ള ജന്മദിന ആശംസയാണ് ഇന്ന് സേവാഗിന്റെ ട്വീറ്റ്. കയ്യില്‍ പ്ലാസ്റ്ററിട്ടിരിക്കുന്ന വോണ്‍ സേവാഗിനൊപ്പം നിക്കുന്ന ഫോട്ടോയാണ് ട്വീറ്റ്. അതിനടിയില്‍ ആശംസയെന്നോണം സേവാഗ് ഇങ്ങനെ കുറിച്ചു.

ബോള്‍ ചെയ്യുമ്പോള്‍ ഇതുപോലെ നിങ്ങളുടെ കൈ പ്ലാസ്റ്ററിട്ടു കാണാന്‍ എപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ ആഗ്രഹിക്കുന്നവെന്നും അല്ലെങ്കില്‍ കൈ ഇതുപോലെയാക്കുമെന്ന് മുന്നറിയിപ്പെങ്കിലും നല്‍കുമെന്നുമാണ് ട്വീറ്റ്. ഇതോടൊപ്പം ഇതിഹാസ താരത്തിനു ജന്മദിനാശംസയെന്നും ചേര്‍ത്തിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഇതിഹാസത്തിന്റെ 48ാം ജന്മദിനമാണ് ഇന്ന്. നേരത്തെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ ജന്മദിനത്തിനു ബുര്‍ജ് ഖലീഫയെന്നണ് സേവാഗ് ട്വീറ്റ് ചെയ്തിരുന്നത്.