ബിഗ് ത്രീയുടെ തോല്‍വി പൂര്‍ണ്ണം; പുതിയ ബൗളിംഗ് കോച്ചിനെ പ്രഖ്യാപിച്ചു

July 16, 2017, 3:55 pm


ബിഗ് ത്രീയുടെ തോല്‍വി പൂര്‍ണ്ണം; പുതിയ ബൗളിംഗ് കോച്ചിനെ പ്രഖ്യാപിച്ചു
Cricket
Cricket


ബിഗ് ത്രീയുടെ തോല്‍വി പൂര്‍ണ്ണം; പുതിയ ബൗളിംഗ് കോച്ചിനെ പ്രഖ്യാപിച്ചു

ബിഗ് ത്രീയുടെ തോല്‍വി പൂര്‍ണ്ണം; പുതിയ ബൗളിംഗ് കോച്ചിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായി ഭരത് അരുണിന് ബിസിസിഐയുടെ അംഗീകാരം. പ്രമുഖ സ്‌പോട്‌സ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്‌സ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ചാണ് ക്രിക്കറ്റ് നെക്സ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ക്രിക്കറ്റ് ഉപദേശക സമിതി ബൗളിംഗ് കോച്ചായി പ്രഖ്യാപിച്ച സഹീര്‍ ഖാന്‍ വിദേശ പര്യടനത്തിനുളള ഇന്ത്യന്‍ ടീമിന്റെ പരിശീലക സഹായി മാത്രമായി ഒതുങ്ങും. ഭാരത് അരണിന് കീഴിലായിരിക്കും സഹീറിന്റെ സ്ഥാനം. കൂടാതെ പരിശീലകരെ തെരഞ്ഞെടുത്തസച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ക്രിക്കറ്റ് ഉപദേശ സമിതിയുടെ തീരുമാനങ്ങള്‍ക്കും വിലയില്ലാതെയായി.

നേരത്തെ സഹീര്‍ഖാനെ രവിശാസ്ത്രിയും തള്ളിയിരുന്നു. അണ്ടര്‍ 19 ടീം കാലത്ത് തൊട്ട് തന്റെ കൂട്ടുകാരനായ ഭരത് അരുണ്‍ ബൗളിംഗ് കോച്ചാകണം എന്ന കടുത്ത നിലപാടിലായിരുന്നു ശാസ്ത്രി. ഇത് തള്ളിയാണ് ഉപദേശക സമിതി പുതിയ നിയമനങ്ങള്‍ നടത്തിയത്.

അതെസമയം ക്രിക്കറ്റ് ഉപദേശക സമിതിയെ ക്രിക്കറ്റ് കോര്‍ കമ്മിറ്റിയും കൈവിട്ടു. രാഹുല്‍ ദ്രാവിഡ്, സഹീര്‍ ഖാന്‍ എന്നിവരുടെ നിയമനങ്ങള്‍ക്കു ബിസിസിഐ ഇടക്കാല സമിതിയുടെ യോഗത്തിലും അംഗീകാരമായില്ല. രവി ശാസ്ത്രിയുമായി ആലോചിച്ച ശേഷം മതി നിയമനമെന്നു സമിതി അധ്യക്ഷന്‍ വിനോദ് റായിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട ഉപദേശക സമിതി ശാസ്ത്രിക്കു പുറമേ ദ്രാവിഡിനെയും സഹീറിനെയും തിരഞ്ഞെടുത്തതില്‍ ഭരണസമിതിക്ക് അതൃപ്തിയുണ്ടെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു. മുഖ്യപരിശീലകനെ മാത്രം തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട ഉപദേശക സമിതി അധികാരപരിധി ലംഘിച്ചു മറ്റു രണ്ടു പേരെക്കൂടി നിയോഗിച്ചതാണു വിവാദമായത്.

പരിശീലക നിരയിലേക്കു രാഹുലിന്റെയും സഹീറിന്റെയും പേരുകള്‍ ശുപാര്‍ശകള്‍ മാത്രമാണെന്നും അവര്‍ നിയമിതരായിട്ടില്ലെന്നും വിനോദ് റായ് വ്യക്തമാക്കി. ഉപദേശക സമിതിയുടെ ശുപാര്‍ശകളില്‍ ഭരണസമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മുഖ്യപരിശീലകനുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.