സ്ലിപ്പില്‍ അത്ഭുതം സൃഷ്ടിച്ച് ധവാന്‍; നിസ്സഹായനായി മോര്‍ഗണ്‍ 

January 11, 2017, 4:03 pm
സ്ലിപ്പില്‍ അത്ഭുതം സൃഷ്ടിച്ച് ധവാന്‍; നിസ്സഹായനായി മോര്‍ഗണ്‍ 
Cricket
Cricket
സ്ലിപ്പില്‍ അത്ഭുതം സൃഷ്ടിച്ച് ധവാന്‍; നിസ്സഹായനായി മോര്‍ഗണ്‍ 

സ്ലിപ്പില്‍ അത്ഭുതം സൃഷ്ടിച്ച് ധവാന്‍; നിസ്സഹായനായി മോര്‍ഗണ്‍ 

മുംബൈ: ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരത്തില്‍ ശിഖര്‍ ധവാന്റെ അത്ഭുത ക്യാച്ച്. ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനെയാണ് ധവാന്‍ സ്ലിപ്പില്‍ മനോഹരമായി ഫീല്‍ഡ് ചെയ്ത് പുറത്താക്കിയത്.

യുസ്‌വേന്ദ്ര ചഹല്‍ എറിഞ്ഞ 17ാം ഓവറിലെ അവസാന പന്തിലായിരുന്നു മോര്‍ഗന്റെ വിക്കറ്റ്. ചഹലിനെതിരെ റിവേഴ്‌സ് സ്വീപ് ഷോട്ടിന് ശ്രമിച്ച മോര്‍ഗന് പിഴക്കുകയായിരുന്നു. അതിവേഗം സ്ലിപ്പിലേക്ക് കുതിച്ച പന്ത് ധവാന്‍ അത്ഭുതകരമായി കൈപിടിയില്‍ ഒതുക്കുകയായിരുന്നു. ഇതോടെ ക്രിക്കറ്റ് കളിക്കളത്തില്‍ പതിവില്ലാത്ത കാഴ്ച്ചക്കാണ് മുംബൈ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ആ കാഴ്ച്ച കാണുക

എങ്കിലും മത്സരത്തില്‍ മൂന്ന് വിക്കറ്റിന് വിജയിക്കാന്‍ ഇംഗ്ലണ്ടിനായി. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയ ലക്ഷ്യം ഏഴ് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി 93 റണ്‍സെടുത്ത ബില്ലിംഗ്‌സും 62 റണ്‍സെടുത്ത റോയിയുമാണ് ഇംഗ്ലീഷ് വിജയത്തിന് നിര്‍ണ്ണായക സംഭവനകള്‍ നല്‍കിയത്. ക്യാപ്റ്റനെന്ന നിലയില്‍ നീലക്കുപ്പായത്തി മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന മത്സരം കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.