ചാമ്പ്യന്‍ ലീഗിനുളള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു; സ്റ്റയ്ന്‍ പുറത്ത് 

April 19, 2017, 5:58 pm
ചാമ്പ്യന്‍ ലീഗിനുളള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു; സ്റ്റയ്ന്‍ പുറത്ത് 
Cricket
Cricket
ചാമ്പ്യന്‍ ലീഗിനുളള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു; സ്റ്റയ്ന്‍ പുറത്ത് 

ചാമ്പ്യന്‍ ലീഗിനുളള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു; സ്റ്റയ്ന്‍ പുറത്ത് 

ജൊഹന്നാസ് ബര്‍ഗ്: ചാമ്പ്യന്‍ ട്രോഫിക്കുളള 15 അംഗ ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. എബി ഡിവില്ലേഴ്‌സ് നയിക്കുന്ന ടീമില്‍ പേസ് ബൗളര്‍ ഡ്വയ്ന്‍ സ്റ്റയ്‌നെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇടംകൈയ്യന്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് ടീമിലെ ഏക പുതുമുഖം. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാമ് കേശവ് മഹാരാജിന് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് വഴിതുറന്നത്. ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റ് താരം വീഴ്ത്തിയിരുന്നു.

മോര്‍ന്‍ മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ കഗിസോ റബാഡ, വെയ്ന്‍ പാര്‍നെല്‍, ക്രിസ് മോറിസ്, ഡ്വയ്ന്‍ പ്രെട്ടോറിയസ് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ലണ്ടില്‍ വെച്ചാണ് ചാമ്പ്യന്‍ ട്രോഫി മത്സരം നടക്കുക. ഏകദിന ക്രക്കറ്റിലെ പ്രധാനപ്പെട്ട എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാററുരക്കുക.

അതെസമയം സ്റ്റയ്‌നെ ദക്ഷിണാഫ്രിക്കന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ തന്നെ ഇംഗ്ലണ്ടിലാണ് ദക്ഷിണാഫ്രിക്കന്‍ എ ടീമും പര്യടനത്തിനെത്തുന്നത്. തോളെല്ലിനേറ്റ പരിക്കാണ് താരത്തെ ചാമ്പ്യന്‍സ ട്രോഫിക്കുളള ടീമില്‍ പുറത്തിരുത്താനുളള കാരണം. സ്റ്റയ്ന്‍ ഫിറ്റ്‌നസ് തെളിക്കാനുളള അവസരമാണ് ഈ പരമ്പര.

ദക്ഷിണാഫ്രിക്കന്‍ ടീം: എബി ഡിവില്ലേഴ്‌സ്, ഹാഷിം അംല, ക്വിന്‍ഡണ്‍ ഡികോക്ക്, ഫാഫ് ഡുപ്ലെസിസ്, ജെപി ഡുംനി, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, വെയ്ന്‍ പാര്‍നെല്‍, പെഹ്ലുക്വായോ, കസിഗോ റബാഡ, ഇമ്രാന്‍ താഹിര്‍, കേശവ് മഹാരാജ്, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ഫര്‍ഹാന്‍ ബഹ്‌റുദ്ദീന്‍ മോര്‍നെ മോര്‍ക്കല്‍