മുന്‍ നിരയെ കടപുഴക്കി ഷമി, ആഞ്ഞടിച്ച് കുല്‍ദീപും അശ്വിനും; ലങ്ക 135ന് പുറത്ത്; ഫോളോ ഓണ്‍ നല്‍കി ഇന്ത്യ  

August 13, 2017, 5:26 pm
മുന്‍ നിരയെ കടപുഴക്കി ഷമി, ആഞ്ഞടിച്ച് കുല്‍ദീപും അശ്വിനും; ലങ്ക 135ന് പുറത്ത്; ഫോളോ ഓണ്‍ നല്‍കി ഇന്ത്യ   
Cricket

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ആതിഥേയര്‍ 135 റണ്‍സിന് പുറത്ത്. ഹര്‍ദിക് പാണ്ഡ്യയുടെ സെഞ്ചുറിയോടെ 487 റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യ ലങ്കയ്ക്ക് ഫോളോ ഓണ്‍ നിര്‍ദ്ദേശം നല്‍കി. ഫാസറ്റ് ബോളര്‍മാരായ മൊഹമ്മദ് ഷമിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും പ്രകടനമാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ഏറ്റവും ചെറിയ ഇന്നിങ്‌സിലേക്ക് ലങ്കയെ പരിമിതപ്പെടുത്തിയത്.

ആദ്യ രണ്ട് വിക്കറ്റുകളായ ദിമുത് കരുണരത്‌നയെയും ഉപുല്‍ തരംഗയെയും ഒരക്കം കടക്കാന്‍ ഷമി അനുവദിച്ചില്ല. ലങ്കന്‍ നായകന്‍ ദിനേഷ് ചന്ദിമല്‍ 13 റണ്‍സ് മാത്രം എടുത്ത് അശ്വിന്റെ ബോളില്‍ പുറത്തായി. ഒരു റണ്‍ പോലും എടുക്കാന്‍ അനുവദിക്കാതെ ഏഞ്ജലോ മാത്യൂസിനെ പുറത്താക്കി ഇന്നത്തെ താരം താനാണെന്ന് ഹര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി തെളിയിച്ചു. 40 റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപാണ് 14 റണ്‍സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്‌വെല്ലയുടെ പുറത്താക്കിയത്. അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ നേടി. പത്ത് വിക്കറ്റുമായി 342 റണ്‍സാണ് ലങ്കയ്ക്ക് പിന്തുടരാനുള്ളത്.