ലങ്കയില്‍ നിന്ന് നിഗൂഢ സ്പിന്നര്‍; അമ്പരന്ന് ക്രിക്കറ്റ് ലോകം

November 13, 2017, 4:21 pm
ലങ്കയില്‍ നിന്ന് നിഗൂഢ സ്പിന്നര്‍; അമ്പരന്ന് ക്രിക്കറ്റ് ലോകം
Cricket
Cricket
ലങ്കയില്‍ നിന്ന് നിഗൂഢ സ്പിന്നര്‍; അമ്പരന്ന് ക്രിക്കറ്റ് ലോകം

ലങ്കയില്‍ നിന്ന് നിഗൂഢ സ്പിന്നര്‍; അമ്പരന്ന് ക്രിക്കറ്റ് ലോകം

സ്പിന്നര്‍മാരുടെ ഈറ്റില്ലമാണ് ശ്രീലങ്ക. മുത്തയ്യ മുരളീധരനെ ഹെരാത്തിനേയും പോലുളള നിരവധി ഇതിഹാസ സമാനമായി സ്പിന്നര്‍മാര്‍ക്ക് ജന്മം നല്‍കിയ നാട്. ഇതാ ലങ്കയില്‍ നിന്നും മറ്റൊരു സ്പിന്നറെ കുറിച്ചുളള വാര്‍ത്തകളാണ് ക്രിക്കറ്റ് ലോകത്ത് നിറയുന്നത്.

ശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം അംഗം കെവിന്‍ കോത്തിഗോഡയാണ് വാര്‍ത്തകളില്‍ നിറയുന്ന നിഗൂഢ സ്പിന്നര്‍. മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലാണ് ശ്രീലങ്കന്‍ ടീമില്‍ കെവിന്‍ കോത്തിഗോഡ അരങ്ങേറ്റം കുറിച്ചത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ പോള്‍ ആഡംസിന്റെ ബൗളിംഗ് ആക്ഷനോട് സമാനമായ രീതിയിലാണ് ഈ 18കാരന്‍ പന്തെറിയുന്നത്.

പോള്‍ ആഡംസ് ഇടം കൈയ്യനായിരുന്നുവെങ്കില്‍ കെവിന്‍ വലം കൈയ്യനാണെന്ന വ്യത്യാസമാണ് ഇരുവരുടെയും ആക്ഷനിലുള്ളത്. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഒരു വിക്കറ്റ് നേട്ടവും താരം കൊയ്തു. റിച്ച്മണ്ട് കോളേജില്‍ നിന്നാണ് കെവിന്‍ ക്രിക്കറ്റ് രംഗത്തേക്ക് എത്തുന്നത്. മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ധമിക സുദര്‍ശനയാണ് താരത്തെ ചെറുതിലെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വന്നത്.

നേരത്തെ ഐപിഎല്ലില്‍ വിചിത്ര ആക്ഷനുകളുമായി ഇന്ത്യന്‍ താരം ഷിവില്‍ കൗഷികും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയുന്നു. ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് യുവ ലെഗ്സ്പിന്നര്‍ പന്തെറിഞ്ഞത്. തന്റെ ബൗളിങ് ആക്ഷനില്‍ ഒരു ബൗളര്‍ ഐപിഎല്ലിലുണ്ടെന്ന കാര്യത്തില്‍ ആഡംസും കൗതുകം പ്രകടിപ്പിച്ചിരുന്നു.