ഷോര്‍ട്ട് ഗെയിം: അതൃപ്തി പ്രകടിപ്പിച്ച് ഷാറൂഖും യുവരാജും ഗംഭീറും

May 18, 2017, 6:27 pm
ഷോര്‍ട്ട് ഗെയിം: അതൃപ്തി പ്രകടിപ്പിച്ച് ഷാറൂഖും യുവരാജും  ഗംഭീറും
Cricket
Cricket
ഷോര്‍ട്ട് ഗെയിം: അതൃപ്തി പ്രകടിപ്പിച്ച് ഷാറൂഖും യുവരാജും  ഗംഭീറും

ഷോര്‍ട്ട് ഗെയിം: അതൃപ്തി പ്രകടിപ്പിച്ച് ഷാറൂഖും യുവരാജും ഗംഭീറും

ഐപിഎല്‍ പ്ലേഓഫ് മത്സരം അര്‍ധ രാത്രിയിലേക്കും നീട്ടികൊണ്ട് പോയതില്‍ അതൃപതി അറിയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് നടനുമായ ഷാറൂഖാന്‍. മത്സരം മറ്റൊരു ദിവസത്തിലേക്ക് നീട്ടുന്നതായിരുന്നു നല്ലതെന്ന് ഷാറൂഖ് ട്വിറ്ററിലൂടെ വ്യക്തമാക്കി. മത്സരം വീക്ഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഷാറൂഖും ഉണ്ടായിരുന്നു. ഹൈദരാബാദ് താരം യുവരാജ് സിംഗും കൊല്‍ക്കത്തന്‍ നായകന്‍ ഗൗതം ഗംഭീറും അതൃപ്തി പരസ്യമാക്കി.

കൊല്‍ക്കത്തയുടെ ജയത്തില്‍ സന്തുഷ്ടനാണ്. എന്നാല്‍ ഈ മത്സരം റദ്ദാക്കി പ്ലേ ഓഫ് മറ്റൊരു ദിവസത്തിലേക്ക് മാറ്റാമായിരുന്നു
ഷാറൂഖ്
ഈ വിജയത്തില്‍ ഞാന്‍ സംതൃപ്തനാണ് എന്നാല്‍ എന്റെ ഹൃദയം സണ്‍റൈസസ് ഹൈദരാബാദിനൊപ്പമാണ്, ഇങ്ങനെയൊരു തോല്‍വി പ്രയാസകരമാണ്. നിങ്ങളും വിജയിച്ചവരാണ്
ഗൗതം ഗംഭീര്‍

കൊല്‍ക്കത്തയുടെ വിജയത്തെ അഭിനന്ദിച്ച യുവരാജ് മത്സരം 'ഷോട്ട് ഗെയിം' ആയത് നിര്‍ഭാഗ്യകരമായെന്നും അഭിപ്രായപ്പെട്ടു.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കറും മത്സരം മാറ്റിവെക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. സോണി ഇഎസ്പിന്നില്‍ എക്ട്രാ ഇന്നിംഗ്സ് ടി20 എന്ന പരുപാടിക്കിടെയാണ് ഗവാസ്‌ക്കര്‍ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഐപിഎല്‍ നിയമങ്ങളുടെ അപ്രായോഗികതയും ഗവാസ്‌ക്കര്‍ ചോദ്യം ചെയ്യുന്നു.

മത്സരം മാറ്റിവെക്കാണമെന്നാണ് ഗവാസ്‌ക്കറിന്റെ അഭിപ്രായം. ഇന്ന് കളികൂടി ഇല്ല എന്നിരിക്കെ ഇക്കാര്യം എളുപ്പത്തില്‍ അതേ വേദിയില്‍ തന്നെ നടപ്പിലാക്കാമായിരുന്നെന്നും ഗവാസ്‌ക്കര്‍ പറയുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും ഇക്കാര്യത്തില്‍ ഗവാസ്‌ക്കറോട് യോജിച്ചു. ഇതാദ്യമായാണ് ബിസിസിഐയുടെ ഒരു തീരുമാനത്തിനെതിരെ ഗവാസ്‌ക്കര്‍ ഇത്ര രൂക്ഷമായി വിമര്‍ശിക്കുന്നത്.

കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരം കഴിഞ്ഞ ദിവസം അവസാനിച്ചത് അര്‍ധരാത്രി ഒന്നേ മുപ്പതോടു കൂടിയാണ്. മഴമൂലം ഒരു പകുതി പൂര്‍ണമായി തടസ്സപ്പെട്ട മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. എന്നാല്‍ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചതിനു തൊട്ടുപിന്നാലെ കനത്ത മഴ പെയ്തു. ഇതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. മഴ അവസാനിച്ചപ്പോഴേക്കും അര്‍ധരാത്രിയായി.

ഒടുവില്‍ രണ്ടാം ഇന്നിങ്‌സില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 48 റണ്‍സായി പുനക്രമീകരിച്ചു. തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കൊല്‍ക്കത്തയെ ആശങ്കപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ അവര്‍ അനായാസം ലക്ഷ്യത്തിലെത്തി. നാലു പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു കൊല്‍ക്കത്തയുടെ ജയം.