പാന്റ് ഊരിപ്പോയി; അപൂര്‍വ്വ പരിക്കിനിരയായി ബെന്‍ സ്‌റ്റോക്‌സ്

July 16, 2017, 12:57 pm


പാന്റ് ഊരിപ്പോയി; അപൂര്‍വ്വ പരിക്കിനിരയായി ബെന്‍ സ്‌റ്റോക്‌സ്
Cricket
Cricket


പാന്റ് ഊരിപ്പോയി; അപൂര്‍വ്വ പരിക്കിനിരയായി ബെന്‍ സ്‌റ്റോക്‌സ്

പാന്റ് ഊരിപ്പോയി; അപൂര്‍വ്വ പരിക്കിനിരയായി ബെന്‍ സ്‌റ്റോക്‌സ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് മത്സരത്തിനിടെ അപൂര്‍വ്വ പരിക്കിന് ഇരയായി ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്‌സ്. ആന്‍ഡേഴ്‌സന്റെ പന്തില്‍ കവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്റ്റോക്‌സിന് പരിക്കേറ്റത്. ഊരിപ്പോയ പാന്റാണ് ലോകത്തെ ഏറ്റവും വിലയേറി താരത്തെ പരിക്കിന് ഇരയാക്കിയത്.

ആന്‍ഡേഴ്‌സന്റെ പന്തില്‍ റണ്‍സ് തടയാനുളള ബെന്‍ സ്റ്റോക്‌സിന്റെ ശ്രമമാണ് താരത്തെ പരിക്കേല്‍പിച്ചത്. സ്റ്റോക്‌സ് ഡൈവ് ചെയ്ത് പന്ത് കൈകലാക്കിയെങ്കില്‍ അത് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലേക്ക് എറിയുന്നതിനിടെ പുല്ലില്‍ തെന്നിവീഴുകയും പാന്റ് താഴോട്ട് ഊര്‍ന്നു പോകുകയും ചെയ്തു. ഇതോടെ വീണിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ താരം ശ്രമിച്ചെങ്കിലും പുറം വേദനയോ ഞരമ്പ് വലിയോ അനുഭവപ്പെട്ട് താരം വേദന കൊണ്ട് പുളയുകയായിരുന്നു.

ഇതിനിടെ ഓടിയെത്തിയ സഹതാരങ്ങളായ സ്റ്റുവര്‍ട്ട് ബോര്‍ഡും ജെയിംസ് ആന്‍ഡേഴ്‌സണും അദ്ദേഹത്തെ പരിശോധിച്ചു. ശേഷം ഫിസിയോ എത്തി താരത്തെ ഡ്രസ്സിംഗ് റൂമിലേക്ക് കൂട്ടികൊണ്ടുപോയി. ഇംഗ്ലീഷ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ വേദനയേറിയ കാഴ്ച്ചയായിരുന്നു. അത്.

മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സ ബാറ്റ്‌ചെയ്യുന്ന ദക്ഷിണാഫ്രിക്ക ഇപ്പോള്‍ ഇംഗ്ലണ്ടിനേക്കാള്‍ 205 റണ്‍സ് മുന്നിലാണ്. ദക്ഷിണാഫ്രിക്കയുടെ 335 റണ്‍സെന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മുന്നില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് തകര്‍ന്നടിഞ്ഞിരുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് 75 റണ്‍സ് എന്ന നിലയിലാണ്.