യോയോ ടെസ്റ്റിലെ തോല്‍വി; മൗനം മുറിച്ച് റെയ്‌ന

October 13, 2017, 2:50 pm


യോയോ ടെസ്റ്റിലെ തോല്‍വി; മൗനം മുറിച്ച് റെയ്‌ന
Cricket
Cricket


യോയോ ടെസ്റ്റിലെ തോല്‍വി; മൗനം മുറിച്ച് റെയ്‌ന

യോയോ ടെസ്റ്റിലെ തോല്‍വി; മൗനം മുറിച്ച് റെയ്‌ന

കളിക്കാരുടെ ഫിറ്റ്‌നസ് തെളിക്കേണ്ട യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ കുറിച്ച് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഇക്കാര്യത്തെ കുറിച്ച് ബിസിസിഐയോട് സംസാരിക്കാനാണ് റെയ്‌ന പറയുന്നത്. ഗോവയില്‍ ഒരു സ്വകാര്യ പരിപാടിയ്‌ക്കെത്തിയതായിരുന്നു റെയ്‌ന.

തിരിച്ചുവരവിനായി താന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പറയുന്ന റെയ്‌ന നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഒരു കാര്യവും പ്രയാസകരമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ സമയം തനിക്ക് കഠിനമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാ കാര്യവും താന്‍ അസ്വദിക്കുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

റെയ്‌നയെ കൂടാതെ യുവരാജ് സിംഗും ബംഗളൂരു നാഷ്ണല്‍ അക്കാഡമിയില്‍ വെച്ച് നടന്ന യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇരുവര്‍ ന്യൂസിലന്‍ഡിനെതിരായ ടി20യില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയും വിഫലമായി.

അതെസമയം നിലവില്‍ രഞ്ജി ട്രോഫി കളിക്കുന്ന റെയ്‌ന ഉത്തര്‍ പ്രദേശ് ടീമിന്റെ നായകനാണ്. നേരത്തെ ദുലീപ് ട്രോഫിയില്‍ ഇന്ത്യ റെഡ് ടീമിനേയും നയിച്ചത് റെയ്‌നയായിരുന്നു. എന്നാല്‍ ഒരു അര്‍ധ സെഞ്ച്വറി ഒഴികെ കാര്യമായ മറ്റ് പ്രകടനമൊന്നും റെയ്‌നയ്ക്ക് കാഴ്ച്ചവെക്കാനായില്ല.

ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ടി20യിലാണ് റെയ്ന അവസാനമായി ഇന്ത്യയ്ക്കായി ക്രിക്കറ്റ് കളിച്ചത്. പിന്നീട് ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെ റെയ്ന നയിക്കുകയും ചെയ്തു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയിലും റെയ്നയ്ക്ക് ടീം ഇന്ത്യയില്‍ സ്ഥാനം ഉണ്ടായിരുന്നില്ല. ഇതിനിടെ ബിസിസിഐ കളിക്കാരുടെ കരാറില്‍ നിന്നും റെയ്നയെ പുറത്താക്കിയിരുന്നു.

ഐപിഎല്ലില്‍ സ്വന്തം ടീം തകര്‍ന്നടിഞ്ഞിട്ടും ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് റെയ്ന കാഴ്ച്ചവെച്ചത്. 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറി സഹിതം 434 റണ്‍സാണ് റെയ്ന ഇതുവരെ നേടിയിട്ടുളളത്. ഏറ്റവും അധികം റണ്‍സ് നേടിയവര്‍ക്കുളള ഓറഞ്ച് ക്യാപ്പിനുളള പോരാട്ടത്തില്‍ വാര്‍ണര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് റെയ്നയുടെ സ്ഥാനം.

ഇന്ത്യയ്ക്കായി 233 ഏകദിനവും 65 ടി20യും കളിച്ചിട്ടുളള താരമാണ് റെയ്ന. ഏകദിനത്തില്‍ 5568 റണ്‍സും ടി20യില്‍ 1307 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2015-16 കാലഘട്ടത്തില്‍ ബിസിസിഐയുമായി ബി ഗ്രേഡ് കരാറിലുളള താരമായിരുന്നു റെയ്ന. 2015 ഒക്ടോബറിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്.