സെവാഗ് എന്തുകൊണ്ട് പുറത്തായി? നിര്‍ണായക വിവരം പുറത്ത് 

July 16, 2017, 3:17 pm


സെവാഗ് എന്തുകൊണ്ട് പുറത്തായി? നിര്‍ണായക വിവരം പുറത്ത് 
Cricket
Cricket


സെവാഗ് എന്തുകൊണ്ട് പുറത്തായി? നിര്‍ണായക വിവരം പുറത്ത് 

സെവാഗ് എന്തുകൊണ്ട് പുറത്തായി? നിര്‍ണായക വിവരം പുറത്ത് 

ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും വീരേന്ദ്ര സെവാഗിനെ പുറത്തക്കാനുളള ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനത്തിന് പിന്നിലെ കാരണം പുറത്ത്. സെവാഗ് തനിക്കൊപ്പം താന്‍ നിയമിക്കുന്ന സപ്പോട്ടിംഗ് സ്റ്റാഫിനെ കൂടി വേണമെന്ന് ആവശ്യം ഉന്നയിച്ചതാണ് വീരേന്ദ്ര സെവാഗിന് തിരിച്ചടിയായത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം രവി ശാസ്ത്രിയാകട്ടെ ടീം ഇന്ത്യയിലെ നിലവിലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ നിലനിര്‍ത്താന്‍ തത്വത്തില്‍ സമ്മതിക്കുകയായിരുന്നു. ഇത് ശാസ്ത്രിയ്ക്ക് മേല്‍കൈ നല്‍കുകയും സെവാഗിന്റെ പുറത്താകലിലേക്കും നയിച്ചു.

ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷിച്ചവരിലെ അഞ്ച് പേരില്‍ ഒരാളായിരുന്നു വീരേന്ദ്ര സെവാഗ്. രവിശാസ്ത്രിയേയും സെവാഗിനേയം കൂടാതെ റിച്ചാര്‍ഡ് പേബസ്, ടോം മൂസി, ലാല്‍ ചന്ദ് രജ്പുത്ത് എന്നിവരാണ് സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്മണും നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്തത്.

ടോം മൂഡിയും സെവാഗും ശാസ്ത്രിയുമായിരുന്നു അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഒടുവില്‍ ശാസ്ത്രിയെ സ്ച്ചിനും ലക്ഷ്മണും പിന്‍തുണച്ചപ്പോള്‍ ഗാംഗുലിയുടെ പിന്തുണ മാത്രമാണ് സെവഗിന് ലഭിച്ചത്.

അതെസമയം പരിശീലക സ്ഥാനത്തയേക്ക് പരിഗണിക്കപ്പെടാതെ പോയതില്‍ ഇതുവരെ സെവാഗ് പ്രതികരണമൊന്നും നടത്തിയിട്ടില്ല. സെവാഗിന്റെ പ്രതികരണം എന്താണെന്ന് അറിയാനുളള ആകാംക്ഷയിലാണ് നിലവില്‍ ക്രിക്കറ്റ് ലോകം.

അതെസമയം ശാസ്ത്രിയ്‌ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്, ബോളിങ് വിഭാഗങ്ങളില്‍ ഉപദേശവും പരിശീലനവും നല്‍കാന്‍ തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ദ്രാവിഡ്, സഹീര്‍ ഖാന്‍ എന്നിവരുടെ നിയമനങ്ങള്‍ക്കു ബിസിസിഐ ഇടക്കാല സമിതിയുടെ യോഗത്തില്‍ അംഗീകാരമായില്ല. രവി ശാസ്ത്രിയുമായി ആലോചിച്ച ശേഷം മതി നിയമനമെന്നു സമിതി അധ്യക്ഷന്‍ വിനോദ് റായിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട ഉപദേശക സമിതി ശാസ്ത്രിക്കു പുറമേ ദ്രാവിഡിനെയും സഹീറിനെയും തിരഞ്ഞെടുത്തതില്‍ ഭരണസമിതിക്ക് അതൃപ്തിയുണ്ടെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു. മുഖ്യപരിശീലകനെ മാത്രം തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട ഉപദേശക സമിതി അധികാരപരിധി ലംഘിച്ചു മറ്റു രണ്ടു പേരെക്കൂടി നിയോഗിച്ചതാണു വിവാദമായത്.