‘വാഷിംഗ്ടണ്‍ സുന്ദര്‍’ ഈ പേരിന് പിന്നില്‍ വലിയൊരു രഹസ്യമുണ്ട്

May 19, 2017, 1:00 pm
‘വാഷിംഗ്ടണ്‍ സുന്ദര്‍’ ഈ പേരിന് പിന്നില്‍ വലിയൊരു രഹസ്യമുണ്ട്
Cricket
Cricket
‘വാഷിംഗ്ടണ്‍ സുന്ദര്‍’ ഈ പേരിന് പിന്നില്‍ വലിയൊരു രഹസ്യമുണ്ട്

‘വാഷിംഗ്ടണ്‍ സുന്ദര്‍’ ഈ പേരിന് പിന്നില്‍ വലിയൊരു രഹസ്യമുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കൗതുകമുണര്‍ത്തുന്ന പേരാണ് വാഷിംഗ്ടണ്‍ സുന്ദര്‍ എന്നത്. പൊതുവെ ഇന്ത്യയില്‍ ഒട്ടും സുപരിചിതമല്ലാത്ത പേരാണ് ഇത് എന്നതാണ് കാരണം. ഐപിഎല്ലില്‍ ആദ്യ ക്വാളിഫയര്‍ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഈ യുവതാരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് വളരെ പെട്ടെന്ന് ഇരച്ചുകയറി.

ആര്‍ അശ്വിന് പകരക്കാരനായി എത്തിയ തമിഴ്‌നാട്ടുകാരനായ വാഷിങ്ടണ്‍ സുന്ദറിന്റെ തോളേറിയാണ് പൂണൈ കരുത്തരായ മുബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തകര്‍ത്ത് ആദ്യ ഫൈനലിലെത്തിയത്. 4 ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത സുന്ദര്‍ തന്നെയാണ് കളിയിലെ കേമന്‍. ഐപിഎല്ലില്‍ മാന്‍ ഓഫ് മാച്ച് പട്ടം നേടുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന ഖ്യാദിയും വാഷിങ്ടണ്‍ സുന്ദര്‍ എന്ന 17കാരന്‍ സ്വന്തമാക്കി.

ഒടുവില്‍ ക്രിക്കറ്റ് പ്രേമികളുടെ ആ ചോദ്യത്തിനും ഉത്തരമെത്തി. എന്താണ് വാഷിംഗ്ടണ്‍ സുന്ദര്‍ എന്ന ഈ പേരിന് പിന്നിലെ രഹസ്യം എന്നത്. ഹിന്ദു ദിനപത്രത്തോട് വാഷിംഗ്ടണ്‍ സുന്ദറിന്റെ പിതാവ് എം സുന്ദറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹിന്ദു വിശ്വാസപ്രകാരം ജീവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. ഞങ്ങളുടെ വീടിന്റെ രണ്ട് തെരുവകലെ ജീവിച്ചിരുന്ന ഒരാളുടെ പേരാണ് പിഡി വാഷിംഗ്ടണ്‍. ഇദ്ദേഹം ക്രിക്കറ്റ് കാണുന്നത് അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. മാത്രവുമല്ല ഞങ്ങളെ കളികാണുന്നതിനായി മറീന ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ട് പോകുകയും ചെയ്ിരിക്കുന്നു. അദ്ദേഹമാണ് ഈ കളി എന്നെ ഇഷ്ടപ്പെടുത്തിയത്
സുന്ദര്‍ പറയുന്നു
ഞാന്‍ പാവപ്പെട്ടവനായിരുന്നു. എനിക്കദ്ദേഹം യൂണിഫോം വാങ്ങിതന്നു, എന്റെ സ്‌കൂള്‍ ഫീസ് അടച്ചു, പുസ്തകങ്ങള്‍ എനിക്ക് നല്‍കി. കളിക്കളത്തില്‍ നിന്നും സൈകിളില്‍ എന്നെ വീടില്‍ കൊണ്ടുവന്നാക്കി. ധൈര്യത്തോടെ ജീവിക്കാന്‍ എന്നെ പഠിപ്പിച്ചു. എന്റെ ഭാര്യയുടെ പ്രസവം വളരെ സങ്കീര്‍ണ്ണമായിരുന്നു എന്നാലും കുട്ടിയെ ഞങ്ങള്‍ക്ക് ലഭിച്ചു. ഹിന്ദു ആചാര പ്രകാരം ഒരു ദൈവത്തിന്റെ പേരാണ് മകന് നല്‍കേണ്ടത്. എനിക്കപ്പോള്‍ ഓര്‍മ്മ വന്നത് വാഷിംഗ്ടണിന്റെ പേരാണ്. ഞാനത് മകന്റേ പേരായി വിളിച്ചു
സുന്ദര്‍ കൂട്ടിച്ചേര്‍ത്തു

നേരത്തെ ഐപിഎല്ലില്‍ മുബൈയുടെ കരുത്തുറ്റ മധ്യനിരയെയാണ് സുന്ദര്‍ തകര്‍ത്തുകളഞ്ഞത്. ആറാം ഓവറില്‍ ആദ്യ പന്തില്‍ മൂബൈ നായകന്‍ രോഹിത് ശര്‍മ്മയെ വീഴ്ത്തിയാണ് സുന്ദര്‍ വരവറിയിച്ചത്. നിതീഷ് റാണക്ക് പകരമെത്തിയ അമ്പാട്ടി റായിഡു സുന്ദറിന്റെ നാലാം പന്തില്‍ വീണു. എട്ടാം ഓവറില്‍ പൊള്ളാര്‍ഡിനെ വീഴ്ത്തി സുന്ദര്‍ സ്‌കോര്‍ബോര്‍ഡ് അടച്ചു.