ആശാന്റെ സ്ഥാനം പുറത്തോ അകത്തോ? ധോണിയ്ക്ക് വേണ്ടി ട്വിറ്ററില്‍ പടവെട്ട്; ആയുധമാക്കിയ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ്ങില്‍

April 15, 2017, 10:48 am
ആശാന്റെ സ്ഥാനം പുറത്തോ അകത്തോ? ധോണിയ്ക്ക് വേണ്ടി ട്വിറ്ററില്‍ പടവെട്ട്; ആയുധമാക്കിയ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ്ങില്‍
Cricket

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി. ആ ഖ്യാതി എന്നും നിലനില്‍ക്കുമെങ്കിലും ഐപിഎല്‍ പത്താം സീസണില്‍ ഫോം കണ്ടെത്താന്‍ കഴിയാതെ വലയുകയാണ് ധോണി. ടീം ഉടമകളുടെ ചക്കളത്തില്‍ പോര് മറുവശത്ത്. കഴിഞ്ഞ ദിവസം ഗുജറാത്ത് ലയണ്‍സിനോട് പൂണെ സൂപ്പര്‍ഗെയിന്റ്‌സ് പരാജയപ്പെട്ടതോടെ ധോണിയാണ് നവമാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ധോണിയെ അനുകൂലിച്ചും എതിര്‍ത്തും ആരാധകര്‍ ട്വിറ്ററില്‍ പോരടിക്കുകയാണ്. ധോണിയെ പിന്തുണയ്ക്കാനും എതിര്‍ക്കാനും ആരാധകര്‍ ഉണ്ടാക്കിയ രണ്ട് ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങുമാണ്.

ധോണിയെ പുറത്താക്കണമെന്ന് അര്‍ത്ഥമാക്കുന്ന #DhoniDropped എന്ന ഹാഷ് ടാഗുമായാണ് ധോണി വിരുദ്ധരരുടെ പ്രചരണം. എതിര്‍ പ്രചരണങ്ങളെ നേരിടാന്‍ #WeStandByDhoni എന്ന ഹാഷ് ടാഗുമായി ധോണി ആരാധകരും രംഗത്തെത്തി.

ധോണിയെ തഴയണമെന്ന് ആവശ്യപ്പെടുന്നവരുടെ ട്വീറ്റുകള്‍ താഴെ

ധോണിയ്ക്ക് പിന്നില്‍ അണിനിരയ്ക്കുന്നവരുടെ ട്വീറ്റുകള്‍ താഴെ

ഫോം നഷ്ടത്തില്‍ ധോണിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. ധോണി തലയെടുപ്പുളള ഏകദിന താരമാണെങ്കിലും മികച്ച ടി20 താരമാണെന്ന് ഉറപ്പില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗാംഗുലിയുടെ വിലയിരുത്തല്‍. ധോണിയുടെ ടി20 കരിയര്‍ പരിശോധിച്ചാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് അദ്ദേഹം നേടിയതെന്നും അത് മികച്ചൊരു റെക്കോര്‍ഡായി താന്‍ കരുതുന്നില്ലെന്നും ഗാംഗുലി തുറന്നടിച്ചിരുന്നു.