‘ടി-20 ക്രിക്കറ്റ് തന്നെ എനിക്ക് വേണ്ടിയാണ്;’ ബാറ്റ് കൊണ്ട് മാത്രമല്ല മൈക്ക് കൊണ്ടും അത്ഭുതം കാണിച്ച് ഗെയ്ല്‍

August 11, 2017, 11:05 am
‘ടി-20 ക്രിക്കറ്റ് തന്നെ എനിക്ക് വേണ്ടിയാണ്;’ ബാറ്റ് കൊണ്ട് മാത്രമല്ല മൈക്ക് കൊണ്ടും അത്ഭുതം കാണിച്ച് ഗെയ്ല്‍
Cricket

ടി-20 ക്രിക്കറ്റിന്റെ തന്നെ ഉപജ്ഞാതാവ് താനാണെന്ന് ഫോക്സ് സ്പോര്‍ട്സ് ഇന്റര്‍വ്യൂവില്‍ ക്രിസ് ഗെയ്ല്‍. ബാറ്റെടുത്തപ്പോളൊക്കെ അത്ഭുതം കാണിച്ചിട്ടുള്ള തന്റെ കഴിവ് മൈക്കിന് മുന്നിലും പ്രകടമാക്കിയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ ടി-20 ക്രിക്കറ്റിനോടുള്ള ആവേശം വെളിപ്പെടുത്തിയത്.

ടി-20 ഫോര്‍മാറ്റ് തന്നെ എനിക്ക് വേണ്ടിയാണ് കണ്ടുപിടിച്ചത്. അല്ലെങ്കില്‍ അതിന്റെ ഉപജ്ഞാതാവ് ഞാനാണ്. അത് കൊണ്ട് അതില്‍ ജീവനുണ്ടെന്ന് കളിക്കാരെ അറിയിക്കേണ്ടത് ഞാനാണ്. ടി-20 ക്രിക്കറ്റില്‍ ബാറ്റിങിനും ഏറെ ചെയ്യാനുണ്ടെന്ന് കളിക്കാര്‍ മനസിലാക്കട്ടെ
ക്രിസ് ഗെയ്ല്‍

ഇത് കൊണ്ടും അവസാനിച്ചില്ല ഇന്റര്‍വ്യൂവിലെ രസകരമായ നിമിഷങ്ങള്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവില്‍ കമന്ററായും ഗെയ്ല്‍ തിളങ്ങി. തന്റെ തന്നെ മാസ്മരിക ബാറ്റിങ് കണ്ടാല്‍ കമന്റര്‍മാര്‍ എന്ത് പറയുമെന്ന തരത്തിലായിരുന്നു ക്രിസ് ഗെയ്ലിന്റെ കമന്ററി.

ഓഹ്, ബാറ്റിങില്‍ നിന്നും കൊടുങ്കാറ്റിളകി വരുകയാണ്. ബൗളര്‍മാരെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ദുഖമുണ്ട്. അവരുടെ മുട്ടുകാലുകള്‍ ഇടിക്കുന്നുണ്ടാകും. അതേ ക്രിസ് ഗെയ്ലാണ് താരം.

സ്വന്തം ബാറ്റിങ് തന്നെ കമന്ററിയാക്കിയ ക്രിസ് ഗെ്യ്ലിന്റെ പ്രകടനം കണ്ട് ആരാധകരും പൊട്ടിചിരിച്ചു.

ടി-20 ക്രിക്കറ്റില്‍ 100 റണ്‍സ് നേടുന്ന ഏക താരവും ഗെയ്ലാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജെമെയ്ക്ക താലാവ്ഹസില്‍ നിന്നും കൂടുമാറി ഈ സീസണില്‍ സെന്റ് കിറ്റ്സ് ആന്റ് നെവിസ് പാറ്റ്റിയോറ്റ്സ് ടീമിന് വേണ്ടിയാണ് ഗെയ്ല്‍ കളിക്കുന്നത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഗെയ്ല്‍ താരമാണ്.

നേരത്തെ ഏകദിന പരമ്പരയ്ക്കും ടി-20 മത്സരങ്ങള്‍ക്കുമായി വെസ്റ്റ് ഇന്‍ഡീസിലെത്തിയ ഇന്ത്യന്‍ ടീമിനൊടൊപ്പമുള്ള അത്താഴവിരുന്നിന്റെ ചിത്രവും ഗെയ്ല്‍ പങ്ക് വെച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളും ഗെയ്ലിന് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.