ഐപിഎല്‍: വാര്‍ണര്‍ക്ക് വിനയായത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ്!! 

April 16, 2017, 10:59 am
ഐപിഎല്‍:  വാര്‍ണര്‍ക്ക് വിനയായത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ്!! 
Cricket
Cricket
ഐപിഎല്‍:  വാര്‍ണര്‍ക്ക് വിനയായത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ്!! 

ഐപിഎല്‍: വാര്‍ണര്‍ക്ക് വിനയായത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ്!! 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് വിനയായത് ഗ്യാലറിയിലെ കാണികളുടെ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ് തെളിയിച്ചുളള ആഘോഷം. ബാറ്റ് ചെയ്യുന്നതിനിടെ ഈഡനിലെ കാണികള്‍ മുഴുവന്‍ മൊബൈല്‍ ഫ്‌ളാഷ് തെളിയിച്ചതോടെ ബാറ്റ് ചെയ്യുകയായിരുന്ന വാര്‍ണര്‍ പതറുകയായിരുന്നു.

കൊല്‍ക്കത്തയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഓവറിലാണ് സംഭവം. ഗ്യാലറിയില്‍ കാണികളുടെ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ് തെളിയിച്ചുളള ആഘോഷത്തിന് മുന്നില്‍ പതറിയ വാര്‍ണര്‍ കുല്‍ദീപിന്റെ ആദ്യ അഞ്ച് പന്തും റണ്‍സെടുക്കാനാകാതെ പ്രതിരോധിക്കുകയായിരുന്നു. പന്തും മൊബൈല്‍ ഫ്‌ളാഷും വെള്ള നിറമായതാണ് താരത്തിന് വിനയായത്.

ഇതിനിടെ കളിയില്‍ നിന്ന് ശ്രദ്ധമാറുന്നതിലുളള തന്റെ നീരസവും വാര്‍ണര്‍ മറച്ചുവെച്ചില്ല. കാണികള്‍ മൊബൈല്‍ ഫ്‌ളാഷ് ഓഫാക്കാന്‍ അമ്പയറോട് വാര്‍ണര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഗംഭീര്‍ ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു.

ഒടുവില്‍ അവസാന പന്തില്‍ വോക്‌സിന് ക്യാച്ച് നല്‍കി താരം മടങ്ങുകയും ചെയ്തു. 30 പന്തില്‍ നാല് ഫോറടക്കം 26 റണ്‍സാണ് വാര്‍ണര്‍ നേടിയത്. മത്സരത്തില്‍ 17 റണ്‍സിനാണ് ഹൈദരാബാദ് തോറ്റത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 173 റണ്‍സ് വിജയ ലക്ഷ്യത്തിന് മുന്നില്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 155 റണ്‍സെടുക്കാനെ ഹൈദരാബാദിന് ആയുളളു