കോഹ്ലി-അനുഷ്‌ക വിവാഹനിശ്ചയം കഴിഞ്ഞോ? ഡെറാഡൂണില്‍ നിന്നുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്ത്?

December 29, 2016, 4:26 pm
കോഹ്ലി-അനുഷ്‌ക വിവാഹനിശ്ചയം കഴിഞ്ഞോ? ഡെറാഡൂണില്‍ നിന്നുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്ത്?
Cricket
Cricket
കോഹ്ലി-അനുഷ്‌ക വിവാഹനിശ്ചയം കഴിഞ്ഞോ? ഡെറാഡൂണില്‍ നിന്നുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്ത്?

കോഹ്ലി-അനുഷ്‌ക വിവാഹനിശ്ചയം കഴിഞ്ഞോ? ഡെറാഡൂണില്‍ നിന്നുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്ത്?

ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇരുവരുടേയും വിവാഹനിശ്ചയം ഡെറാഡൂണില്‍ വെച്ച് കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചടങ്ങില്‍ അമിതാഭ് ബച്ചനും അനില്‍ അംബാനിയും അടക്കമുള്ള പ്രമുഖരും പങ്കെടുത്തതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിരാടിന്റേയും അനുഷ്‌കയുടേയും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളാണ് പുതിയ വാര്‍ത്തയ്ക്ക് അടിസ്ഥാനം. കോഹ്ലി പോസ്റ്റ് ചെയ്തത് ഒരു ഫോട്ടോയും അനുഷ്‌ക ഒരു വിഡിയോയും. ഏതാണ്ട് സമാനമായ പശ്ചാത്തലമുള്ള രണ്ട് പോസ്റ്റിലും ഒറ്റയ്ക്കാണ് ഇരുവരും. എന്നാല്‍ രണ്ട് പേരുടെ കഴുത്തിലും ദുദ്രാക്ഷ മാലയുണ്ട്. കൂടാതെ ഒരു ഹിന്ദു പുരോഹിതനൊപ്പും ഇരുവരും നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. ഇതോടെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നത്.

ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയിലാണ് ഇരുവരും ഇപ്പോള്‍ ഉള്ളതെന്ന് ലൈവ്ഹിന്ദുസ്ഥാന്‍ പറയുന്നു. ബിഗ്ബിയുടെ കുടുംബവും അനില്‍ അംബാനിയും ഭാര്യ ടിനയും വിവാഹ നിശ്ചയ ചടങ്ങിന് എത്തിയിട്ടുണ്ടത്രെ. അമിതാഭ് ബച്ചനും ജയ ഭച്ചനും അനില്‍ അംബാനിയും ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ അമിതാഭ് ബച്ചനും ജയാ ബച്ചനും    
ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ അമിതാഭ് ബച്ചനും ജയാ ബച്ചനും    

എന്നാല്‍ വിവാഹനിശ്ചയത്തെക്കുറിച്ച് കോഹ്ലിയോ അനുഷ്‌കയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.