യൂണിവേഴ്‌സല്‍ ബോസിനെ ഇന്ത്യന്‍ സിങ്കം ചോദ്യം ചെയ്യുമ്പോള്‍! കാണേണ്ട കാഴ്ച്ച, കേള്‍ക്കേണ്ടതും

April 20, 2017, 11:06 am
യൂണിവേഴ്‌സല്‍ ബോസിനെ ഇന്ത്യന്‍ സിങ്കം ചോദ്യം ചെയ്യുമ്പോള്‍! കാണേണ്ട കാഴ്ച്ച, കേള്‍ക്കേണ്ടതും
Cricket
Cricket
യൂണിവേഴ്‌സല്‍ ബോസിനെ ഇന്ത്യന്‍ സിങ്കം ചോദ്യം ചെയ്യുമ്പോള്‍! കാണേണ്ട കാഴ്ച്ച, കേള്‍ക്കേണ്ടതും

യൂണിവേഴ്‌സല്‍ ബോസിനെ ഇന്ത്യന്‍ സിങ്കം ചോദ്യം ചെയ്യുമ്പോള്‍! കാണേണ്ട കാഴ്ച്ച, കേള്‍ക്കേണ്ടതും

ക്രിസ് ഗെയില്‍ ട്വന്റി20 ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായ നിമിഷത്തില്‍ ക്രീസിന്റെ മറുതലയ്ക്കല്‍ ഒപ്പം ബാറ്റ് ചെയ്യാനുണ്ടായിരുന്നത് വിരാട് കോഹ്ലി ആയിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് എതിരായ മത്സരത്തില്‍ ആയിരുന്നു ഗെയില്‍ നാഴികക്കല്ല് പിന്നിട്ടത്. മത്സരശേഷം കോഹ്ലിയും ഗെയിലും ടിവി ക്യാമറകള്‍ക്ക് മുന്നില്‍ ഒരുമിച്ചെത്തി. ടിവി അവതാരകന്റെ റോളിലായിരുന്നു ഇന്ത്യന്‍ നായകന്‍. കോഹ്ലിയുടെ ചോദ്യശരങ്ങള്‍ക്ക് ഗെയില്‍ നോണ്‍സ്‌റ്റോപ്പ് ആയി ഉത്തരങ്ങള്‍ നല്‍കിയപ്പോള്‍ ഇന്റര്‍വ്യൂ തകര്‍ത്തു. ഐപിഎല്‍ ഫെയ്‌സ്ബുക്ക് പേജില്‍ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് കാണാം

ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ സംഗ്രഹം ഇങ്ങനെ

വിരാട് കോഹ്ലി: ക്രിസ്, എനിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണിങ് ചെയ്യുന്നതിനെ എങ്ങനെ നോക്കി കാണുന്നു?

ക്രിസ് ഗെയില്‍: താങ്കള്‍ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്നത് ഏറെ സന്തോഷം നല്‍കുന്നു. താങ്കള്‍ ഇതിഹാസമാണ്. ഇനിയും താങ്കള്‍ക്ക് ഏറെ റണ്‍സുകള്‍ സ്‌കോറുകള്‍ ചെയ്യാനുണ്ട്. മറു തലയ്ക്കല്‍ നിന്നും താങ്കള്‍ ഒഴുക്കോടെ സ്‌കോര്‍ ചെയ്യുന്നത് കാണാന്‍ അവസരം ലഭിച്ചത് വിശേഷഭാഗ്യമാണ്. കരിയറില്‍ താങ്കള്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഭാവിയിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഹൃദയത്തില്‍ നിന്നും ആശംസകള്‍നേരുന്നു.

കോഹ്ലി: ട്വന്റി20യിലെ നമ്മുടെ പത്താം 100 റണ്‍സ് കൂട്ടുകെട്ടാണിത്. ഇതൊരു റെക്കോര്‍ഡാണ്. 18 സെഞ്ച്വറിയടക്കം 149 എന്ന സ്‌ട്രൈക്ക് റേറ്റോടെ പതിനായിരം റണ്‍സ് താങ്കള്‍ കുട്ടിക്രിക്കറ്റില്‍ നേടി. ഇത് ക്രേസി സ്റ്റാറ്റിക്‌സ് ആണ്. താങ്കള്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്നത് എന്നെ സംബന്ധിച്ചും വിശേഷ ഭാഗ്യമാണ്.

കോഹ്ലി: വര്‍ഷങ്ങളായി സ്ഥിരതയോടെ യൂണിവേഴ്‌സല്‍ ബോസ് ആയി നില്‍ക്കാന്‍ എങ്ങനെ കഴിയുന്നു?

ഗെയില്‍: പതിനായിരം റണ്‍സ് നേടാനായതും ആ നിമിഷം താങ്കള്‍ക്കൊപ്പം പങ്കുവെക്കാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. നിരവധി പാര്‍ട്ടണര്‍ഷിപ്പുകള്‍ നമ്മുടെ പേരിലുണ്ട്. ആര്‍സിബി പോലുള്ള മഹത്തായ ഫ്രാഞ്ചൈസിയില്‍ കളിക്കാന്‍ കഴിഞ്ഞതും വലിയ കാര്യമാണ്. ആര്‍സിബിയില്‍ ഇതുവരെ മികച്ച അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ എനിക്ക് വളരെയധികം കടപ്പാടുണ്ട്. താങ്കള്‍ക്കൊപ്പം ഡ്രെസിങ് റൂം പങ്കുവെക്കാന്‍ കഴിഞ്ഞതും സവിശേഷമായ കാര്യമാണ്. നമ്മുടെ ടീമില്‍ പ്രതിഭയുള്ള കുറെ യുവതാരങ്ങളുണ്ട്.