നിര്‍ണ്ണായ ടി20യില്‍ കോഹ്ലിയുടെ ക്ഷണം സ്വീകരിച്ച് ആ അതിഥിയെത്തും

October 13, 2017, 4:53 pm


നിര്‍ണ്ണായ ടി20യില്‍ കോഹ്ലിയുടെ ക്ഷണം സ്വീകരിച്ച് ആ അതിഥിയെത്തും
Cricket
Cricket


നിര്‍ണ്ണായ ടി20യില്‍ കോഹ്ലിയുടെ ക്ഷണം സ്വീകരിച്ച് ആ അതിഥിയെത്തും

നിര്‍ണ്ണായ ടി20യില്‍ കോഹ്ലിയുടെ ക്ഷണം സ്വീകരിച്ച് ആ അതിഥിയെത്തും

ഇന്ത്യ-ഓസ്‌ട്രേലിയ നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ ഹൈദരാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു പ്രത്യേക അതിഥിയെത്തുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ക്ഷണപ്രകാരം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാനാണ് കളികാണാന്‍ പവലിയനില്‍ എത്തുക.

നേരത്തെ ഒരു ടിവി ചാനലില്‍ ആമിര്‍ഖാനും കോഹ്ലിയും ചേര്‍ന്ന് നടന്ന അഭിമുഖ സംഭാഷണം ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണ് ആമിര്‍ഖാനെ മൂന്നാം ഏകദിനം കാണാന്‍ വിരാട് കോഹ്ലി ക്ഷണിച്ചത്.

തനിക്ക് ചീക്കുവെന്ന വിളിപ്പേര് വന്നതിന്റെ രഹസ്യവും ഈ അഭിമുഖത്തില്‍ കോഹ്ലി വെളിപ്പെടുത്തിയിരുന്നു. അണ്ടര് 17 ടീമില്‍ കളിക്കുന്ന സമയത്ത് നടത്തിയ മുടിവെട്ടാണ് ചീക്കു എന്ന പേരിന് കാരണമായതെന്ന് കോഹ്ലി പറയുന്നു.

മുടി വെട്ടിയതോടെ തന്റെ ചെവി വലുതായി തോന്നി. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ള ചെവി കണ്ടതോടെ സഹതാരങ്ങള് കളിയാക്കി ചീക്കു എന്ന് വിളിക്കാന് തുടങ്ങി. ഇത് എം.എസ് ധോണിയാണ് ക്രിക്കറ്റ് ലോകത്ത് എത്തിച്ചതെന്നും കൊഹ്ലി പറഞ്ഞു. സ്റ്റംമ്പിന് പിറകില്‍ നിന്നുള്ള ധോണിയുടെ വിളി സറ്റംമ്പ് മൈക്കിലൂടെ പുറത്തുവരികയും ലോകം മുഴുവന്‍ അറിയുകയായിരുന്നെന്നും കോഹ്ലി പറഞ്ഞു.

കാമുകി അനുഷ്‌ക ശര്‍മയുമായുള്ള ബന്ധത്തെ കുറിച്ചും ഈ അഭിമുഖത്തില്‍ കോഹ്ലി ആമിറിനോട് തുറന്നു പറഞ്ഞു. അനുഷ്‌ക തന്നെ പരിഗണിക്കുകയും സത്യസന്ധയുമാണെന്നു പറഞ്ഞ കോഹ്ലി ഒരു കാര്യത്തില്‍ അനുഷ്‌കയോട് ദേഷ്യമുണ്ടെന്നു തുറന്നു പറയാനും മടിച്ചില്ല. അനുഷ്‌കയുടെ വൈകിയെത്തുന്ന സ്വഭാവമാണ് കോഹ്ലിക്കു ഇഷ്ടമല്ലാത്തത്. പരസ്പരം മനസിലാക്കിയ തങ്ങള്‍ ദീര്‍ഘകാലമായി ഒരുമിച്ചുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഒരു വ്യക്തി എന്ന നിലയില്‍ അനുഷ്‌ക തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കോഹ്ലി പറയുന്നു.