ഏകദിന ബാറ്റിങ്ങില്‍ കോഹ്ലി പുലി; ടെസ്റ്റില്‍ അത്ര പോര: കോഹ്ലിയെ ഇകഴ്ത്തിയും പുകഴ്ത്തിയും ക്ലാര്‍ക്ക് 

September 13, 2017, 12:49 pm
ഏകദിന ബാറ്റിങ്ങില്‍ കോഹ്ലി പുലി; ടെസ്റ്റില്‍ അത്ര പോര: കോഹ്ലിയെ ഇകഴ്ത്തിയും പുകഴ്ത്തിയും ക്ലാര്‍ക്ക് 
Cricket

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പര നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റനെ ഇകഴ്ത്തിയും പുകഴ്ത്തിയും ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. ഏകദിന മത്സരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നത് കോഹ്ലിയാണെന്ന് സമ്മതിച്ച ക്ലാര്‍ക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ കോഹ്ലിയേക്കാള്‍ മുമ്പില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണെന്നാണ് അഭിപ്രായപ്പെടുന്നത്.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കമേന്ററായാണ് ക്ലാര്‍ക്ക് ഇവിടെ എത്തിയിരിക്കുന്നത്. കോഹ്ലിയാണോ ക്ലാര്‍ക്ക് ആണോ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍. അതേസമയം, നേതൃത്വ പാടവത്തില്‍ ഇരു താരങ്ങളും ഒന്നിനൊന്ന് മെച്ചമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും 
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും 

നിലവിലെ ക്യാപ്റ്റന്‍മാരുടെ കണക്കെടുത്താല്‍ കോഹ്ലിയാകും സ്മിത്തിനേക്കാള്‍ അല്‍പ്പം മുകളില്‍. കാരണം, ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ തന്നെ. ശ്രീലങ്കന്‍ പര്യടനത്തില്‍ സമ്പൂര്‍ണ വിജയവുമായാണ് ഇന്ത്യ വിമാനം കയറിയത്. ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ഏകദിന മത്സരങ്ങളില്‍ 30 സെഞ്ച്വറികള്‍ സ്വന്തം പേരിലാക്കിയ കോഹ്ലിക്കു മുന്നില്‍ ഇനി സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സെഞ്ച്വറി നേട്ടം മാത്രമാണ് മുന്നിലുള്ളത്. കോഹ്ലി ഈ മികവ് തുടര്‍ന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സച്ചിന്റെ റെക്കോഡ് മറികടക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.