‘ഇതെന്ത് കോലം’; ജഡ്ഡുവിനെ കണ്ട് ചിരിയടക്കാനാകാതെ കോഹ്ലി 

April 19, 2017, 4:03 pm
‘ഇതെന്ത് കോലം’; ജഡ്ഡുവിനെ കണ്ട് ചിരിയടക്കാനാകാതെ കോഹ്ലി 
Cricket
Cricket
‘ഇതെന്ത് കോലം’; ജഡ്ഡുവിനെ കണ്ട് ചിരിയടക്കാനാകാതെ കോഹ്ലി 

‘ഇതെന്ത് കോലം’; ജഡ്ഡുവിനെ കണ്ട് ചിരിയടക്കാനാകാതെ കോഹ്ലി 

രാജ്കോട്ട്: ഇന്ത്യന്‍ ടീമിലെ സഹതാരം രവീന്ദ്ര ജഡേജയുടെ പുതിയ 'കോലം' കണ്ടത് വിരാട് കോഹ്ലിയ്ക്ക് ചിരിയടക്കാനായില്ല. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സും-ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും മുഖാമുഖം ഏറ്റുമുട്ടിയപ്പോഴാണ് പുതിയ ലുക്കുമായി ജഡേജ കളിക്കാനിറങ്ങിയത്. ജഡേജയും പുതിയ സ്റ്റൈല്‍ നോക്കി പൊട്ടിച്ചിരിക്കുന്ന വിരാട് കോഹ്ലിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

താടിയും മുടിയും കുറച്ച് മീശ പിരിച്ചുവെച്ച് 'പഞ്ചാബി' സ്റ്റൈലിലാണ് ജഡേജ കളിക്കാനിറങ്ങിയത്. മത്സരത്തിന് മുമ്പ് തന്റെ രൂപമാറ്റത്തിന്റെ വീഡിയോ ജഡജേ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

അതെസമയം പുതിയ ലുക്കെല്ലാം ആയെങ്കിലും ബംഗളൂരുവിനെതിരെയുളള മത്സരത്തില്‍ ജഡേജയ്ക്ക് തിളങ്ങാനായില്ല. പന്തെറിഞ്ഞപ്പോള്‍ നാലോവറില്‍ 57 റണ്‍സ് വഴങ്ങിയപ്പോള്‍ ബാറ്റ് കൊണ്ട് 22 പന്തില്‍ 22 റണ്‍സെടുക്കാനെ ജഡേജയ്ക്ക് ആയുളളു.