‘വിരാട് കോഹ്ലി തിരിച്ചു വരും, ടീമിനെ ആകെ ഊര്‍ജ്ജസ്വലമാക്കി’; തനിക്കറിയാം കോഹ്ലിയുടെ കഴിവെന്ന് കപില്‍ ദേവ് 

May 17, 2017, 7:59 pm
 ‘വിരാട് കോഹ്ലി തിരിച്ചു വരും, ടീമിനെ ആകെ ഊര്‍ജ്ജസ്വലമാക്കി’; തനിക്കറിയാം കോഹ്ലിയുടെ കഴിവെന്ന് കപില്‍ ദേവ് 
Cricket

നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പ്രകടനം മോശമായത് കാര്യമാക്കേണ്ടെന്നും അവന്‍ തിരിച്ചു വരുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. ഐപിഎല്ലില്‍ കോഹലി തിരിച്ചുവവുമെന്നും കൂടുതല്‍ റണ്‍സ് നേടുമെന്നും കപില്‍ ദേവ് പറഞ്ഞു.

കോഹ്ലിയുടെ ഫോം കാര്യമാക്കേണ്ടതില്ല. എനിക്കാം അവന്റെ കഴിവും പ്രകടനവും. അവന്‍ തീര്‍ച്ചയായും തിരിച്ചു വരും. അവന്‍ റണ്‍സ് നേടാതിരിക്കാന്‍ ഞാനൊരു കാരണവും കാണുന്നില്ല. കോഹ്ലി ടീമിലെ പ്രധാനപ്പെട്ട കളിക്കാരനാണ്. കോഹ്ലി റണ്‍സ് നേടി തുടങ്ങിയാല്‍ ടീം ആകെ ഊര്‍ജ്ജസ്വലമാകും. ക്യാപ്റ്റന്‍ റണ്‍സ് നേടി തുടങ്ങിയാല്‍ കാര്യങ്ങള്‍ പിന്നെ നല്ല രീതിയിലെ നടക്കു എന്നും കപില്‍ ദേവ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയാണെന്നാണ് ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തി അഭിപ്രായപ്പെട്ടിരുന്നു. ഒരു സ്വകാര്യ പരുപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,

കോഹ്ലി ഒരു ക്ലാസ് പ്ലെയറാണ്, കഠിനാധ്വാനത്തിലൂടെയാണ് കോഹ്ലി ഒരോ നേട്ടവും സ്വന്തമാക്കുന്നത്, അവന് ഏത് സാഹചര്യത്തിലും നന്നായി ബാറ്റ് ചെയ്യാനാകുമെന്ന് എനിക്കുറപ്പുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി അവന്‍ മാറുന്നത് അതുകൊണ്ടാണ്, പടിപടിയായി ഇന്ത്യന്‍ നായകനായി കോഹ്ലി ഉയര്‍ന്നത് അതിന് തെളിവാണെന്നും ടിം സൗത്തി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി കോഹ്ലിയെ വിലയിരുത്തി സംസാരിക്കുകയായിരുന്നു താരം