വാര്‍ണറെ യാത്രയാക്കിയത് മിഡില്‍ സ്റ്റംമ്പ് തകര്‍ത്ത് 

May 18, 2017, 11:41 am
വാര്‍ണറെ യാത്രയാക്കിയത് മിഡില്‍ സ്റ്റംമ്പ് തകര്‍ത്ത് 
Cricket
Cricket
വാര്‍ണറെ യാത്രയാക്കിയത് മിഡില്‍ സ്റ്റംമ്പ് തകര്‍ത്ത് 

വാര്‍ണറെ യാത്രയാക്കിയത് മിഡില്‍ സ്റ്റംമ്പ് തകര്‍ത്ത് 

ഐപിഎല്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഏറ്റവും കൂടിയ റണ്‍സ് നേടിയ താരത്തിനുളള ഓറഞ്ച് ക്യാപ്പിനുടമയാണ് സണ്‍റൈസസ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഐപിഎള്‍ പത്താം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ ഓസീസ് താരം കാഴ്ച്ചവെച്ചത്. 13 മത്സരങ്ങളില്‍ നിന്ന് 60.40 ബാറ്റിംഗ് ശരാശരിയില്‍ 604 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഓസീസ് താരം ഈ സീസണില്‍ കുറിച്ചു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും വാര്‍ണറുടേതാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ 126 റണ്‍സ് ആണത്.

എന്നാല്‍ ഐപിഎല്‍ അവസാന മത്സരം വാര്‍ണര്‍ക്ക് അത്രം സുഖമുളള ഓര്‍മയല്ല. ടീമിന്റെ ടോപ് സ്‌കോറര്‍ ആകാന്‍ കഴിഞ്ഞെങ്കിലും മടക്കം ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് നിരാശാജമായിരുന്നു. പിയൂഷ് ചൗളയുടെ പന്തില്‍ മിഡില്‍ സ്റ്റംമ്പ് തകര്‍ന്നാണ് വാര്‍ണര്‍ പുറത്തായത്. ചൗളയ്‌ക്കെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച വാര്‍ണര്‍ക്ക് പിഴക്കുകയായിരുന്നു. വില്യംസന്റെ വിക്കറ്റ് വീണതിന്റെ തൊട്ടുപിന്നാലെയാണ് വാര്‍ണറും പുറത്തായത്. ഇത് ഹൈദരാബാദിന്റെ ബാറ്റിംഗ് തകര്‍ച്ചയ്ക്കും ഒരുവേള തോല്‍വിയിലേക്കും വരെ കാര്യങ്ങളെത്തിച്ചു. ആ കാഴ്ച്ച കാണുക

മത്സരത്തില്‍ 35 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതമാണ് വാര്‍ണര്‍ 37 റണ്‍സെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 128 റണ്‍സിന് പുറത്തായി. തുടര്‍ന്ന് മഴകളിച്ചപ്പോള്‍ വിജയലക്ഷ്യം ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ആറ് ഓവറില്‍ 48 റണ്‍സായി കൊല്‍ക്കത്തയ്ക്ക് ചുരുങ്ങി. നാല് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യം കണ്ടു.