മന്‍ദീപ് സിംഗ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ !!

May 18, 2017, 5:35 pm


മന്‍ദീപ് സിംഗ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ !!
Cricket
Cricket


മന്‍ദീപ് സിംഗ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ !!

മന്‍ദീപ് സിംഗ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ !!

ഇന്ത്യന്‍ യുവതാരം മന്‍ദീപ് സിംഗ് ദക്ഷിണാഫ്രിക്കന്‍ ടീമിനായി കളിച്ചിട്ടുണ്ട്. ഞെട്ടണ്ട ഇന്ത്യ എ ടീമിന് വേണ്ടി പ്രതിനിധീകരിക്കുമ്പോഴാണ് മന്‍ദീപിന് ദക്ഷിണാഫ്രിക്കന്‍ ജെഴ്‌സി അണിയാന്‍ 'ഭാഗ്യമുണ്ടായത്'.

ഓസ്‌ട്രേലിയ കൂടി അടങ്ങിയ എ ടീമുകളുടെ പരമ്പരക്കിടെയാണ് സംഭവം. ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ മത്സരത്തിനിടെ അവിചാരിതമായാണ് മണ്‍ദീപിന് ദക്ഷിണാഫ്രക്കന്‍ ജെഴ്‌സി അണിയേണ്ടിവന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിന് പരിക്ക് പറ്റിയത് മൂലം കളികളത്തില്‍ നിന്നും വിട്ടുനില്‍കേണ്ടി വന്നു. ഇതോടെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മണ്‍ദീപ് സിംഗ് ഫീല്‍ഡ് ചെയ്യാന്‍ സന്നദ്ധനാകുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പച്ച ജെഴ്‌സി അണിഞ്ഞാണ് മണ്‍ദീപ് കളത്തിലിറങ്ങിയത്.

മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ മണ്‍ദീപ് ഉണ്ടായിരുന്നില്ല. അതാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ 16മനായി മണ്‍ദീപ് കളത്തിലിറങ്ങാന്‍ മണ്‍ദീപിന് അമ്പയര്‍മാര്‍ അനുവദിച്ചത്. ദക്ഷിണാഫ്രിക്കന്‍ താരം റീ ഹെന്‍ട്രിക്‌സിന്റെ ജഴ്‌സിയാണ് മണ്‍ദീപ് അന്ന് അണിഞ്ഞത്.

ആ വീഡിയോ കാണുക

ഇന്ത്യയ്ക്കായി മൂന്ന് ടി20 കളിച്ചിട്ടുള്ള മണ്‍ദീപ് സിംഗ് ഒരു അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരമായിരന്നു മണ്‍ദീപ് സിംഗ്.