‘കോച്ചിനെ തീരുമാനിക്കേണ്ടത് ക്യാപ്റ്റനല്ല’; ബിസിസിഐ പ്രകോപിപ്പിച്ച് അസ്ഹര്‍; കുംബ്ലയെ മാറ്റിയ കോഹ്ലിയുടെ ശക്തിയെ കുറിച്ച് മുന്‍ നായകന്‍ 

August 10, 2017, 1:38 pm
‘കോച്ചിനെ തീരുമാനിക്കേണ്ടത് ക്യാപ്റ്റനല്ല’; ബിസിസിഐ പ്രകോപിപ്പിച്ച് അസ്ഹര്‍; കുംബ്ലയെ മാറ്റിയ കോഹ്ലിയുടെ ശക്തിയെ കുറിച്ച് മുന്‍ നായകന്‍ 
Cricket
Cricket
‘കോച്ചിനെ തീരുമാനിക്കേണ്ടത് ക്യാപ്റ്റനല്ല’; ബിസിസിഐ പ്രകോപിപ്പിച്ച് അസ്ഹര്‍; കുംബ്ലയെ മാറ്റിയ കോഹ്ലിയുടെ ശക്തിയെ കുറിച്ച് മുന്‍ നായകന്‍ 

‘കോച്ചിനെ തീരുമാനിക്കേണ്ടത് ക്യാപ്റ്റനല്ല’; ബിസിസിഐ പ്രകോപിപ്പിച്ച് അസ്ഹര്‍; കുംബ്ലയെ മാറ്റിയ കോഹ്ലിയുടെ ശക്തിയെ കുറിച്ച് മുന്‍ നായകന്‍ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലൈയെ ഒഴിവാക്കിയതില്‍ അതൃപ്തിയറിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. ടീം കോച്ചിനെ തീരുമാനിക്കുന്നതില്‍ അവസാന തീരുമാനം എടുക്കേണ്ട് ബിസിസിഐ ആയിരിക്കണമെന്നും ക്യാപ്റ്റന്റെ താത്പര്യങ്ങള്‍ അനുസരിച്ചായിരിക്കരുതെന്നും അസ്ഹറുദ്ദീന്‍ തുറന്നടിച്ചു.

ആജീവനാന്ത വിലക്ക് കോടതി നീക്കിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരത്തിനായുള്ള ക്രിക്കറ്റ് ബോര്‍ഡുമായുള്ള നിയപോരാട്ടങ്ങള്‍ക്കിടയിലും ബിസിസിഐയുടെ നടപടിയിലെ എതിര്‍പ്പ് വ്യക്തമാക്കുന്നതിനും അസ്ഹറുദ്ദീന്‍ മടിച്ചില്ല.

ഞാന്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ബിസിസിഐയാണ് കോച്ചിനെ തീരുമാനിക്കേണ്ടത്. ക്യാപ്റ്റന്റെ താത്പര്യങ്ങളല്ല. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി.
മുഹമ്മദ് അസ്ഹറുദ്ദീന്‍

ക്യാപ്റ്റനാണ് ഡ്രസിങ് റൂമിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നയാള്‍. ഫീല്‍ഡിലെ ബോസ് ക്യാപ്റ്റനാണ്. ചിലപ്പോള്‍ ക്യാപ്റ്റന്‍ ആഗ്രഹിക്കുന്ന കളിക്കാരെ ടീമില്‍ കിട്ടിയെന്നിരിക്കും. ചിലപ്പോള്‍ കിട്ടില്ല. ആഗ്രഹിച്ച കളിക്കാരെ കിട്ടിയില്ലെന്ന് കരുതി കളിക്കില്ലെന്ന് പറയാന്‍ ക്യാപ്റ്റനാവില്ല. മുന്നോട്ട് പോയെ തീരു.- അസ്ഹര്‍ പറയുന്നു

കുംബ്ലൈയെ പോലെ ഒരാള്‍ക്ക് ഇത് സംഭവച്ചതില്‍ എനിക്ക് വിഷമമുണ്ട്. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരാളാണ് കുംബ്ലൈ എന്ന് എനിക്ക് തോന്നുന്നില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നതിനെക്കാള്‍ ഒഴിവായി പോകുന്നതാണ് നല്ലത് എന്ന് അദ്ദേഹത്തിന് തോന്നി കാണും. എപ്പോഴും കോച്ചുമായി ക്യാപ്റ്റന് നല്ല ബന്ധമുണ്ടാകണം എന്നില്ല. ചില സമയത്ത് അഭിപ്രായ വ്യത്യാങ്ങളുണ്ടാകും.
മുഹമ്മദ് അസ്ഹറുദ്ദീന്‍

അസ്ഹറുദ്ദീന്‍ ക്യാപ്റ്റനായിരുന്ന കാലത്തെ വിജയങ്ങള്‍ക്ക് പിന്നില്‍ കുംബ്ലൈയുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ഊഷ്മള ബന്ധവും വ്യക്തമാണ്. 20014ല്‍ ആജീവനാന്തവിലക്ക് കേസ് അസ്ഹറുദ്ദീന്‍ ജയിച്ചപ്പോഴും കുംബ്ലൈ സ്വീകരണ ചടങ്ങൊരുക്കിയിരുന്നു.

കോഹ്ലിയും കുംബ്ലൈയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ കുറിച്ചുള്ള ചോദ്യത്തിന്, അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും സമതുലിതാവസ്ഥ കണ്ടെത്തി പ്രവര്‍ത്തിക്കണം എന്നായിരുന്നു അസ്ഹറുദ്ദീന്റെ മറുപടി.

കോച്ച് സ്ഥാനത്ത് അനില്‍ കുംബ്ലൈ തുടരുമെന്ന് ഏവരും പ്രതീക്ഷിച്ച സമയത്തായിരുന്നു പുതിയ കോച്ചിനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. വിരാട് കോഹ്ലിയുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് പദവി സ്ഥാനത്ത് തുടരുന്നതിന് ശ്രമിക്കേണ്ടതില്ലെന്ന് അനില്‍ കുംബ്ലൈയും തീരുമാനിക്കുകയായിരുന്നു. വിരാട് കോഹ്ലിയുടെ പ്രത്യേക താത്പര്യം പരിഗണിച്ച് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി പോലും രവി ശാസ്ത്രിക്കായി നീട്ടിയിരുന്നു. കുംബ്ലൈയുടെ കോച്ചിങിന് കീഴില്‍ ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.