ക്രോണ്യയെ ഭയമായിരുന്നു, ബാറ്റ് ചെയ്യാന്‍ പോലും മടിച്ചു: സച്ചിന്‍ 

May 18, 2017, 1:17 pm
ക്രോണ്യയെ ഭയമായിരുന്നു, ബാറ്റ്  ചെയ്യാന്‍ പോലും മടിച്ചു: സച്ചിന്‍ 
Cricket
Cricket
ക്രോണ്യയെ ഭയമായിരുന്നു, ബാറ്റ്  ചെയ്യാന്‍ പോലും മടിച്ചു: സച്ചിന്‍ 

ക്രോണ്യയെ ഭയമായിരുന്നു, ബാറ്റ് ചെയ്യാന്‍ പോലും മടിച്ചു: സച്ചിന്‍ 

മുംബൈ: ഐതിഹാസികമായ 24 വര്‍ഷത്തെ കരിയറില്‍ ഏത് ബൗളര്‍ക്ക് മുന്നിലാണ് സചിന്‍ പകച്ചു പോയിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, പാകിസ്താന്‍ താരം വസീം അക്രം, വെസ്റ്റിന്ഡീസിന്റെ കോട്‌നി വാല്‍ഷ് ഇവരൊക്കെയായിരുക്കും ഈ ചോദ്യത്തിനുത്തരമായി എല്ലാവരുടേയും മനസ്സിലെത്തുക.

എന്നാല്‍ സച്ചിനെ ഭയപ്പെടിത്തിയത് അവരാരുമായിരുന്നില്ല. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ സാക്ഷാല്‍ ഹാന്‍സി കോണ്യയായിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കവേ സചിന്‍ ഇതാദ്യമായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സച്ചിന്റെ സിനിമയുടെ ഭാഗമായി നടന്ന പ്രമോഷന്‍ ചടങ്ങിലും സച്ചിന്‍ ഈ ഉത്തരം ആവര്‍ത്തിച്ചു.

1989 ല്‍ ഞാന്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ തുടങ്ങിയത് മുതല്‍ 25 ഓളം ലോകോത്തര ബൗളര്‍മാരെ നേരിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കുമെതിരെ ഞാനെന്റെ ബാറ്റിംഗ് ആസ്വദിച്ചിട്ടില്ല. ഹന്‍സി ക്രോണ്യെ അങ്ങനെയൊരാള്‍ ആയിരുന്നു. എന്തുകൊണ്ടെന്നറിയില്ല, പലവട്ടം ഞാന്‍ ക്രോണ്യെക്കു മുന്നില്‍ പുറത്തായി. അദ്ദേഹം പന്തെറിയാന്‍ എത്തുമ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നില്‍ക്കുന്നതാണ് നല്ലതെന്നു ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സഹ ബാറ്റ്സ്മാനോട് ഞാന്‍ പറയും, അലന്‍ ഡൊണാള്‍ഡോ ഷോണ്‍ പൊള്ളോക്കോ ആണെങ്കില്‍ ഞാന്‍ കൈകാര്യം ചെയ്തോളാം, ഹന്‍സി ആണെങ്കില്‍ കൂടുതല്‍ സ്ട്രൈക് എടുത്തുകൊള്ളണം
സച്ചിന്‍ പറയുന്നു

'ഹാന്‍സിയുടെ പന്തുകള്‍ ബാറ്റ്‌സ്മാനെ ബുദ്ധിമുട്ടിലാക്കുന്നതായിരുന്നു. അവന്‍ ഒരു മീഡിയം പേസര്‍ ആയിരുന്നെങ്കിലും ശക്തമായ ചുമല്‍ കൊണ്ട് ബൗണ്‍സറുകളും പന്തിനെ കൃത്യമായി ചലിപ്പിക്കുകയും ചെയ്യും' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

32 ഏകദിനങ്ങളില്‍ നിന്നായി സചിനെ മൂന്ന് തവണ മാത്രമാണി ഹാന്‍സി പുറത്താക്കിയിട്ടുള്ളത്. എന്നാല്‍ 11 ടെസ്റ്റില്‍ നിന്നായി അഞ്ച് തവണയും ഹാന്‍സി സചിനെ പുറത്താക്കി. ദക്ഷിണാഫ്രിക്കയുടെ മികച്ച ക്രിക്കറ്ററായിരുന്ന ഹാന്‍സി ക്യോണ്യ 2002ല്‍ നടന്ന വിമാനാപകടത്തില്‍ വെച്ച് മരിച്ചിരുന്നു.