2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ? അന്വേഷണം വേണമെന്ന് രണതുംഗ

July 14, 2017, 6:53 pm


2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ? അന്വേഷണം വേണമെന്ന് രണതുംഗ
Cricket
Cricket


2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ? അന്വേഷണം വേണമെന്ന് രണതുംഗ

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ? അന്വേഷണം വേണമെന്ന് രണതുംഗ

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലിനെ കുറിച്ച് അടിയന്ത അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ. 2009ലെ ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തെ കുറിച്ച് അന്വേഷണം വേണമെന്ന കുമാര സംഗക്കാരയുടെ പ്രസ്താവനയ്ക്ക് ചുവട് പിടിച്ചാണ് ശ്രീലങ്കന്‍ മുന്‍ നായകന്റെ പുതിയ ആവശ്യം.

കൊളംമ്പോയിലെ സൈലോണ്‍ പെട്രോളിയത്തിന്റെ കോര്‍പറേഷന്‍ ഓഫീസില്‍ വെച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രംണതുംഗ തുറന്നടിച്ചത്.

സംഗക്കാര പാകിസ്താന്‍ പര്യടനത്തെ കുറിച്ച് അന്വേഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടത്തണം. എന്നാല്‍ 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് എന്ത് സംഭവിച്ചെന്ന് കൂടി അന്വേഷക്കണം, ഫിറ്റ്‌നസ് പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്‌പോട്‌സ് മന്ത്രാലയം അതിനേക്കാളേറെ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
രണതുംഗ ആവശ്യപ്പെട്ടു

മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനലില്‍ കമന്റേറ്ററായി രണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇപ്പോള്‍ തനിക്ക് അക്കാര്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്നും തെളിവ് ലഭിച്ചാല്‍ അക്കാര്യം ഒരുനാള്‍ പുറത്ത് വിടുമെന്നും രണതുംഗ കൂട്ടിച്ചേര്‍ത്തു.

'വാക്കുകളേക്കാള്‍ മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക, ഇപ്പോള്‍ അന്വേഷണം നടന്നാല്‍ പലതും പുറത്ത് വരും. ആ ദിവസം എന്താണ് നടന്നതെന്ന് ഇപ്പോള്‍ എനിക്ക് പുറത്ത് പറയാനാകില്ല. എന്നാല്‍ തെളിവുകളോടെ ഒരിക്കല്‍ അക്കാര്യം ഞാന്‍ പുറത്ത് വിടും. ഇത് അന്വേഷണ വിഷമാണെന്നാണ് എന്റെ അഭിപ്രായം. ആ സമയത്ത് കമാന്റിംഗ് പാനലില്‍ ഞാനവിടെ ഉണ്ടായിരുന്നു. ശ്രീലങ്കയുടെ പ്രകടനത്തില്‍ ഞാന്‍ ഏറെ നിരാശനായിരുന്നു' ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ കൂട്ടിച്ചേര്‍ത്തു.

2009ലെ ശ്രീലങ്കയുടെ പാകിസ്താന്‍ ടൂര്‍ ക്രിക്കറ്റ് ലോകത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. അന്ന് മത്സരത്തിനായി പോകുന്ന ശ്രീലങ്കന്‍ ടീമിന്റെ ബസ്സിന് നേരെ ചാവേര്‍ ആക്രമണം ഉണ്ടായി. സംഭവത്തില്‍ ക്രിക്കറ്റ് താരങ്ങളാരും കൊല്ലപ്പെട്ടില്ലെങ്കിലും മഹേല ജയര്‍ധന, അജന്ത മെന്‍ഡിസ്, കുമാര സംഗക്കാര തുടങ്ങിവര്‍ക്ക് പരിക്കേറ്റിരുന്നു. ഈ ടൂര്‍ ഷെഡ്യൂള്‍ ചെയ്തത് ആരെന്നതിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് സംഗക്കാര ആവശ്യപ്പെട്ടത്.

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്കയുടെ 274 റണ്‍സ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. രണതുംഗയുടെ പുതിയ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് സൂചന.