പാക്കിസ്ഥാനില്‍ വീണ്ടും ക്രിക്കറ്റ് വസന്തമെത്തുന്നു; സന്ദര്‍ശനം കളിക്കപ്പുറമുള്ള സമാധാനത്തിനെന്ന് ലോക ഇലവന്‍ ക്യാപ്റ്റന്‍ ഡുപ്ലെസി 

September 12, 2017, 12:23 pm
പാക്കിസ്ഥാനില്‍ വീണ്ടും ക്രിക്കറ്റ് വസന്തമെത്തുന്നു;  സന്ദര്‍ശനം കളിക്കപ്പുറമുള്ള സമാധാനത്തിനെന്ന് ലോക ഇലവന്‍ ക്യാപ്റ്റന്‍ ഡുപ്ലെസി 
Cricket

പാക്കിസ്ഥാനില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്നെത്തുകയാണ്. ക്രിക്കറ്റിലൂടെ സമാധാനം എന്ന ആഹ്വാനവുമായി ലോക ഇലവന്‍ പാക്കിസ്ഥാന്‍ മണ്ണില്‍ എത്തിക്കഴിഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് ശ്രീലങ്കന്‍ ടീമിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം അന്തര്‍ദേശീയ ക്രിക്കറ്റ് ഭൂപടത്തില്‍ നിന്ന് ലാഹോറിലെയും, പെഷാവാറിലെയും സ്റ്റേഡിയങ്ങള്‍ പുറത്തായിരുന്നു. ദേശീയ ടീമുകള്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ സുരക്ഷാ കാരണങ്ങളാല്‍ വിസമ്മതിച്ചു.

ഇതെല്ലാം മറികടക്കാനാണ് ലോക ഇലവന്‍ എത്തിയിരിക്കുന്നത്. പാക്കിസ്ഥാനുമായി മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ ലോക ഇലവന്‍ പാക്കിസ്ഥാന്‍ നഗരമായ ലാഹോറില്‍ കളിക്കും. കേവലം ഒരു ക്രിക്കറ്റ് പരമ്പരയ്ക്കല്ല ഞങ്ങള്‍ പാക്കിസ്ഥാനിലെത്തിയിരിക്കുന്നത്. അതിനുമപ്പുറമുള്ള കാര്യത്തിനാണ്. ലോക ഇലവന്‍ ക്യാപ്റ്റന്‍ ഡു പ്ലെസിയുടെ വാക്കുകളിലുണ്ട് എല്ലാം.

അന്താരാഷ്ട്ര പദവിയുള്ള മത്സരം നടത്തുന്നത് ഐസിസിയാണ്. ലോക ക്രിക്കറ്റില്‍ ഒഴിവാക്കാനാവാത്ത പാക്കിസ്ഥാനെ കളിയുടെ കച്ചവടത്തിനും മറ്റും ഐസിസിക്കു ആവശ്യമുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും മികച്ച ക്രിക്കറ്റ് വിപണികളിലൊന്നാണ് പാക്കിസ്ഥാനെങ്കിലും ക്രിക്കറ്റ് പാക്കിസ്ഥാനില്‍ സമാധാനം കൊണ്ടുവരുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

ലോക ഇലവന്‍ പരിശീലകന്‍ ഡുപ്ലെസിയും പരിശീലകന്‍ ആന്‍ഡി ഫ്‌ളവറും. 
ലോക ഇലവന്‍ പരിശീലകന്‍ ഡുപ്ലെസിയും പരിശീലകന്‍ ആന്‍ഡി ഫ്‌ളവറും. 

യുബിഎല്‍ ഇന്‍ഡിപെന്റന്‍സ് കപ്പ് 2017 കപ്പ് മത്സരം ലോക ക്രിക്കറ്റ് പാക്കിസ്ഥാനോട് കാണിക്കുന്ന ഐക്യദാര്‍ഢ്യമായാണ് വിശേഷിപ്പിക്കുന്നത്. ഏഴു രാജ്യങ്ങളില്‍ നിന്നായാണ് ലോക ഇലവനെ ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് വൈകീട്ട് 7.30നാണ് ആദ്യ മത്സരം. ബാക്കിയുള്ള മത്സരങ്ങള്‍ 13, 15 തിയതികളിലായും നടക്കും.

ദക്ഷിണാഫ്രിക്കന്‍ റണ്‍ മെഷീന്‍ ഹാഷിം അംല, ഓ്‌സ്‌ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലി, ഇംഗ്ലണ്ടിന്റെ പോള്‍ കോളിങ്‌വുഡ്, ബംഗ്ലാദേശിന്റെ തമീം ഇഖ്ബാല്‍, വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമി, തുടങ്ങിയവരാണ് ലോക ഇലവനിലുള്ളത്. ടീമിലുള്ള ഓരോ താരത്തിനും 10,000 ഡോളറോളം (ഏകദേശം 64 ലക്ഷം രൂപ) ലഭിക്കും.

സര്‍ഫാസ് അഹ്മദ്, ഫഖര്‍ സമാന്‍, അഹ്മദ് ഷെഹ്‌സാദ്, ഷുഹൈബ് മാലിക്ക്, മുഹമ്മദ് അമീര്‍ തുടങ്ങിയ താരങ്ങളാണ് പാക്കിസ്ഥാന്‍ ടീമിലുള്ളത്.