കോച്ചാകാന്‍ ഇന്റര്‍വ്യൂവിന് എന്റെ മുന്നില്‍ നീ വരും, വല്ലാതെ ട്രോളണ്ട; സെവാഗിനോട് ഗാംഗുലി 

June 19, 2017, 4:47 pm
കോച്ചാകാന്‍ ഇന്റര്‍വ്യൂവിന് എന്റെ മുന്നില്‍ നീ വരും, വല്ലാതെ ട്രോളണ്ട; സെവാഗിനോട് ഗാംഗുലി 
Cricket
Cricket
കോച്ചാകാന്‍ ഇന്റര്‍വ്യൂവിന് എന്റെ മുന്നില്‍ നീ വരും, വല്ലാതെ ട്രോളണ്ട; സെവാഗിനോട് ഗാംഗുലി 

കോച്ചാകാന്‍ ഇന്റര്‍വ്യൂവിന് എന്റെ മുന്നില്‍ നീ വരും, വല്ലാതെ ട്രോളണ്ട; സെവാഗിനോട് ഗാംഗുലി 

മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും വീരേന്ദ്ര സെവാഗും ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ കമന്ററി ബോക്‌സില്‍ ഇരുന്ന് ഏറ്റുമുട്ടിയത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കൗതുകമായി. വിക്കറ്റിനിടയിലെ താരങ്ങളുടെ ഓട്ടത്തെ കുറിച്ചുളള സംഭാഷണമാണ് ദാദ-സെവാഗ് രസകരമായ ഏറ്റുമുട്ടലിന് വഴിവെച്ചത്.

വിക്കറ്റിനിടയിലെ കോഹ്ലിയുടെ ഓട്ടത്തെ പ്രശംസിച്ച ഗാംഗുലിയെ മുനവെച്ച് സെവാഗ് ട്രോളിയതാണ് ഈ എറ്റുമുട്ടലിന് ഇടയാക്കിയത്. തനിയ്ക്ക് പണ്ടൊരു സഹപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വിക്കറ്റിനിടയിലെ ഓട്ടം വളരെ മികച്ചതായിരുന്നെന്നുമാണ് ഗാംഗുലിയെ ഉദ്ദേശിച്ച് സെവാഗ് പ്രതികരിച്ചത്. വിക്കറ്റിനിടയിലെ ഓട്ടത്തിനിടയിലെ ഗാംഗുലിയുടെ ചീത്തപ്പേര് സൂചിപ്പിച്ചായിരുന്നു സെവാഗ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ കളിയാക്കിയത്.

ഇതോടെ ഗാംഗുലിയുടെ മറുപടി ഉടനെത്തി. തന്റെ വിക്കറ്റിനിടയിലെ ഓട്ടം വളരെ വേഗത്തിലായിരുന്നു എന്നാണ് ഗാംഗുലിയുടെ മറുപടി. ഗാംഗുലിയുടെ ഒട്ടത്തെ കോഹ്ലിയുടെ ഓട്ടവുമായി താരതമ്യം ചെയ്താണ് സെവാഗ് മറുപടി നല്‍കിയത്. കോഹ്ലിയെക്കാള്‍ വേഗത്തിലോടാന്‍ നിങ്ങള്‍ക്ക് മാത്രമാണ് കഴിയു എന്നാണ് സെവാഗ് ഗാംഗുലിയെ വീണ്ടും കളിയാക്കിയത്.ന്നു.

ഇതോടെ സെവാഗിനെ 100 മീറ്റര്‍ ഓട്ടപന്തയത്തിന് വെല്ലുവിളിക്കുകയായിരുന്നു ഗാംഗുലി. ഈ ടൂര്‍ണമെന്റിന് ശേഷം ഓവലില്‍ 100 മീറ്റര്‍ ഓട്ടപന്തയത്തിനുണ്ടോ എന്നായിരുന്നു സെവാഗിനോട് ഗാംഗുലിയുടെ വെല്ലുവിളി. ദാദ താങ്കള്‍ തന്നെ 100 മീറ്റര്‍ ഓട്ടപന്തയത്തില്‍ ഒന്നാമതെത്തണേ എന്നായിരുന്നു സെവാഗ് ഈ വെല്ലുവിളിയ്ക്ക് മറുപടിയായി പറഞ്ഞത്.

'എനിയ്ക്കത് നിഷ്പ്രയാസം സാധിക്കും. നിനക്ക് ഞാന്‍ രണ്ട് ഫിസിയോമാരെ തരാം. നിങ്ങള്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും ടീമിലും മുന്‍ താരങ്ങള്‍ക്കിടയിലുമെല്ലാം' ഗാംഗുലി കത്തികയറി

തുടര്‍ന്ന് സിംഗിള്‍ എടുക്കുന്നതില്‍ താന്‍ സെവാഗിനേക്കാള്‍ മികവ് പുലര്‍ത്തിയിട്ടുള്ളതായി കണക്കുകള്‍ ഉദ്ധരിച്ച് ഗാംഗുലി ചൂണ്ടിക്കാട്ടി. ഗാംഗുലിയുടെ സിംഗിള്‍സ് ശതമാനം 36ഉം സെവാഗിന്റേത് 24ഉം ആണ്. ഈ കണക്കുകള്‍ നോക്കൂ, എന്നിട്ടാണോ വിക്കറ്റിനിടയില്‍ ഓടാനുള്ള എന്റെ കഴിവിനെ പറ്റി നിങ്ങള്‍ വിമര്‍ശിക്കുന്നത്. സിംഗിളിനെ രണ്ടും മൂന്നും പറ്റിയാല്‍ നാലുമൊക്കെ ആക്കുന്നതും സമയത്ത് തന്നെ വിക്കറ്റിനടുത്ത് എത്തുന്നതുമാണല്ലോ മികവ് ഗാംഗുലി പറഞ്ഞു.

ഗാംഗുലി സിംഗിളെടുക്കാനൊക്കെ മിടുക്കനാണ്. പക്ഷെ അത് രണ്ടും മൂന്നുമൊന്നും ആക്കാന്‍ അത്ര പോരെന്നായി സെവാഗ്.

ഒടുവില്‍ സെവാഗിന്റെ ട്രോളാക്രമണത്തില്‍ സഹികെട്ട ഗാംഗുലി പറഞ്ഞു 'ഇന്ത്യന്‍ ടീമിന്റെ കോച്ചാവണമെങ്കില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ട്. അതിന് നീ എന്റെ മുന്നില്‍ വരേണ്ടി വരും. അതുകൊണ്ട് വല്ലാതെ കുത്തണ്ട''. ഉടന്‍ സേവാഗ് പ്രേക്ഷകരോടായി ഞങ്ങള്‍ രണ്ട് എക്സ്ട്രാ ഓവര്‍ സമയത്തേയ്ക്ക് കമന്ററി നടത്തിയത് ദാദയ്ക്ക് ഈ കണക്കുകള്‍ നിങ്ങളെ അറിയിക്കണമെന്നുള്ളതുകൊണ്ടാണ്

ഇതോടെ കമന്ററി ബോക്സില്‍ കൂട്ടച്ചിരി. കൂടെയുള്ള മറ്റൊരു മുന്‍ ഇന്ത്യന്‍ താരം സാബ കരീമും ഇവര്‍ക്കൊപ്പം പങ്കുചേര്‍