ക്യാപ്റ്റനല്ലാത്ത താങ്കള്‍ ഇനി ഏറെ സിക്‌സ് അടിച്ചുകൂട്ടുമോ? ധോണി യുവരാജ് അഭിമുഖം  

January 11, 2017, 12:51 pm
ക്യാപ്റ്റനല്ലാത്ത താങ്കള്‍ ഇനി ഏറെ സിക്‌സ് അടിച്ചുകൂട്ടുമോ? ധോണി യുവരാജ് അഭിമുഖം  
Cricket
Cricket
ക്യാപ്റ്റനല്ലാത്ത താങ്കള്‍ ഇനി ഏറെ സിക്‌സ് അടിച്ചുകൂട്ടുമോ? ധോണി യുവരാജ് അഭിമുഖം  

ക്യാപ്റ്റനല്ലാത്ത താങ്കള്‍ ഇനി ഏറെ സിക്‌സ് അടിച്ചുകൂട്ടുമോ? ധോണി യുവരാജ് അഭിമുഖം  

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍ മരങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിയും യുവരാജ് സിംഗും. ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍. കളത്തിനകത്തെന്ന പോലെ പുറത്തും ഉറ്റ സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ട് പേര്‍. ഏറെ നാളുകള്‍ക്ക് ശേഷം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇരുവരും ഒരുമിച്ച് ഇറങ്ങിയപ്പോള്‍ തോറ്റെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്ക അത് മറക്കാനാകാത്ത ഓര്‍മ്മയായി.

മത്സരശേഷം ഇരുവരും പരസ്പരം സംസാരിക്കുന്ന ഒരു വീഡിയോ യുവരാജ് തന്റെ സോഷ്യല്‍ മീഡിയ വാളിലിട്ടു. ഇന്ത്യന്‍ നായകനെന്ന നിലയില്‍ ധോണിയുടെ സംഭാവനകള്‍ അനുസ്മരിക്കുന്നതായിരുന്നു ഇരുവരും തമ്മിലുളള ആ സംഭാഷണം. യുവരാജിന്റെ ചോദ്യങ്ങള്‍ക്ക് ധോണി മറുപടി നല്‍കികൊണ്ടിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഈ യാത്രയെ എങ്ങനെ കാണുന്നു എന്നായിരുന്നു യുവരാജിന്റെ ഒരു ചോദ്യം. അത് മനോഹരവും ആവേശകരവുമായിരുന്നു എന്നാണ് ധോണിയുടെ മറുപുടി. താങ്കളെ പോലുളള താരങ്ങളെ എനിക്ക് ടീമില്‍ ലഭിച്ചത് കാര്യങ്ങള്‍ വളരെ എളുപ്പമായെന്നും ധോണി പറയുന്നു, കഴിഞ്ഞ 10 വര്‍ഷം താന്‍ ആസ്വദിച്ചെന്നും എവിടെയായിരുന്നാലും ഇനിയും അങ്ങനെ തന്നെ താന്‍ തുടരുമെന്നും ധോണി പറയുന്നു.

ധോണിയെ പ്രശംസകൊണ്ട് മൂടാനും യുവരാജ് മറന്നില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച നായകരിലൊരാളാണ് താങ്കളെന്നും ധോണിയ്ക്ക കീഴില്‍ കളിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും യുവി പറയുന്നു. യുവരാജ് ആറ് പന്തില്‍ ആറ് സിക്‌സ് എടുത്തത് ഓര്‍മിപ്പിച്ച ധോണി അന്ന് താനായിരുന്നു യുവരാജിന്റെ മറുഭാഗത്ത് ബാറ്റ് ചെയ്തിരുന്നതെന്നും ഓര്‍ക്കുന്നു.

അവസാനമായാണ് യുവരാജിന്റെ ഏറ്റവും രസകരമായ ചോദ്യം യുവരാജിന് നേരെ ഉണ്ടായത്, ഇപ്പോള്‍ താങ്കള്‍ ക്യാപ്റ്റനല്ലെന്നും ഇനി മത്സരത്തില്‍ ഏറെ സിക്‌സുകള്‍ അടിച്ചുകൂട്ടുമോയെന്നുമായിരുന്നു യുവിയുടെ ചോദ്യം. എന്റെ ഏരിയയില്‍ പന്ത് വന്നാല്‍ നമുക്കത് കാണാം എന്നായിരുന്നു ധോണിയുടെ മറുപടി, സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ താന്‍ സിക്‌സ് പായിച്ചുകൊണ്ടേയിരിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി ധോണിയും യുവരാജും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. യുവരാജ് 48 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ ധോണി 40 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു.