ബിസിസിഐയോട് മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവരാജ്

October 10, 2017, 5:23 pm


ബിസിസിഐയോട് മൂന്ന് കോടി നഷ്ടപരിഹാരം  ആവശ്യപ്പെട്ട് യുവരാജ്
Cricket
Cricket


ബിസിസിഐയോട് മൂന്ന് കോടി നഷ്ടപരിഹാരം  ആവശ്യപ്പെട്ട് യുവരാജ്

ബിസിസിഐയോട് മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവരാജ്

പരിക്കുകാരണം നഷ്ടപ്പെട്ട ഐപിഎല്‍ മത്സരങ്ങള്‍ക്ക് ബിസിസിഐയോട് നഷ്ടപരിഹാസം ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ഇതുസംബന്ധിച്ച് നിരവധി കത്തുകളാണ് യുവ്രാജ് ബിസിസിഐയ്ക്ക് അയച്ചത്. മൂന്ന് കോടി രൂപയാണ് യുവ് രാജ് സിംഗ് ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

2016ലെ ടി20 ലോകകപ്പ് സെമിഫൈനല്‍ യുവരാജിന് പരിക്ക് മൂലം നഷ്ടപ്പെട്ടിരുന്നു. അതിന് പിന്നാലെ നടന്ന ഐപിഎല്ലിലെ ചില മത്സരങ്ങളും യുവരാജിന് നഷ്ടമായി. ഇതോടെയാണ് മൂന്ന് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവരാജ് ബിസിസിഐയ്ക്ക് നിരവധി കത്തുകളെഴുതിയത്.

ബിസിസിഐ പോളിസി പ്രകാരം പരിക്ക് മൂലം കളിക്കാര്‍ക്ക് മത്സരം നഷ്ടപ്പെട്ടാല്‍ അതിനുളള നഷ്ടപരിഹാരം സാധാരണയായി നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇപ്രകാരം മുഹമ്മദ് ഷമ്മിയ്ക്ക് 2.2 കോടി രൂപയാണ് അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവരാജ് കത്തുകള്‍ എഴുതിയത്. അതെസമയം യുവരാജിന്റെ അപേക്ഷയില്‍ ബിസിസിഐ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.

'ബിസിസിഐ ഓഫീഷ്യലുകള്‍ക്ക് ഇക്കാര്യത്തില്‍ യുവരാജ് നിരവധി കത്തുകളെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മയും ഇക്കാര്യം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട്. സണ്‍റൈസസ് ഹൈദരാബാദിനല്‍ യുവരാജിന്റെ സഹതാരം ആയിരുന്ന ആശിഷ് നെഹ്‌റ പരിക്ക് മൂലം അഞ്ച് മത്സരം വിട്ട് നിന്നപ്പോള്‍ നഷ്ടപരിഹാസം ബിസിസിഐയില്‍ നിന്നും ലഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ യുവരാജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല' മുംബൈ മിററിനോട് ബിസിസിഐ പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഒഫീഷ്യല്‍ പറയുന്നു.

അതെസമയം നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുറത്താണ് യുവരാജിന്റെ സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നടത്തുന്ന ഫിറ്റ്‌നസ് ടെസ്റ്റായ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് യുവരാജിന് ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ കാരണം.