യുവരാജിന് തിരിച്ചടി; അശ്വിനും പൂജാരയ്ക്കും നേട്ടം

October 12, 2017, 4:49 pm


യുവരാജിന് തിരിച്ചടി; അശ്വിനും പൂജാരയ്ക്കും നേട്ടം
Cricket
Cricket


യുവരാജിന് തിരിച്ചടി; അശ്വിനും പൂജാരയ്ക്കും നേട്ടം

യുവരാജിന് തിരിച്ചടി; അശ്വിനും പൂജാരയ്ക്കും നേട്ടം

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് യുവരാജ് സിംഗ് തിരിച്ചെത്തുമെന്ന് കാത്തിരിക്കുന്നവരെ തേടി ഒരു ദുഖ വാര്‍ത്ത. ബംഗളൂരുവിലെ നാഷ്ണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ വെച്ച് നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ യുവരാജ് ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.

യോയോ ടെസ്റ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെ യുവരാജ് സിംഗിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ യുവരാജ് തിരിച്ചെത്താനുളള സാധ്യത ഇതോടെ ഏതാണ്ട് അടഞ്ഞു.

വിജയിക്കാനുളള ഏറ്റവും മിനിമം സ്‌കോറായ 16.1 പോയന്റ് നേടുന്നതിലാണ് യുവരാജ് പരാജയപ്പെട്ടത്.

അതെസമയം മറ്റൊരു ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനും ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയും യോ യോ ടെസ്റ്റില്‍ വിജയം കണ്ടു. ട്വിറ്ററിലൂടെ അശ്വിന്‍ തന്റെ വിജയം ആരാധകരെ അറിക്കുകയും ചെയ്തു.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും യോയോ ടെസ്റ്റില്‍ തോറ്റിരുന്നു.

അതെസമയം അടുത്ത മത്സരം മുതല്‍ പഞ്ചാബിനായി രഞ്ജി ട്രോഫിയില്‍ കളിക്കാനാണ് യുവരാജിന്റെ തീരുമാനം. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിദര്‍ഭയാണ് പഞ്ചാബിന്റെ എതിരാളി.