തോല്‍ക്കാന്‍ തയ്യാറല്ല, ഇനി യുവരാജ് കളിക്കുക ഈ ടീമിനായി

October 12, 2017, 1:00 pm


തോല്‍ക്കാന്‍ തയ്യാറല്ല, ഇനി യുവരാജ് കളിക്കുക ഈ ടീമിനായി
Cricket
Cricket


തോല്‍ക്കാന്‍ തയ്യാറല്ല, ഇനി യുവരാജ് കളിക്കുക ഈ ടീമിനായി

തോല്‍ക്കാന്‍ തയ്യാറല്ല, ഇനി യുവരാജ് കളിക്കുക ഈ ടീമിനായി

ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ യുവരാജ് സിംഗ് രഞ്ജി കളിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മത്സരം മുതല്‍ സ്വന്തം ടീമായ പഞ്ചാബിനായാണ് യുവരാജ് രഞ്ജി കളിക്കുക. അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനുളള തയ്യാറെടുപ്പിലാണ് യുവരാജ് സിംഗ്.

വിദര്‍ഭയ്‌ക്കെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ടീമിന്റെ ഉപനായകനാണ് യുവരാജ് സിംഗ്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

നേരത്തെ രഞ്ജിയിലെ ആദ്യ മത്സരം യുവരാജിന് നഷ്ടമായിരുന്നു. ബംഗളൂരുവില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് യുവരാജിന് തിരിച്ചടിയായത്. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗാണ് ടീമിനെ നയിക്കുന്നത്.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്ന യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവരാജിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും സ്ഥാനം നഷ്ടമായിരുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ് യുവരാജ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്.

അതെസമയം പരിക്കുകാരണം നഷ്ടപ്പെട്ട ഐപിഎല്‍ മത്സരങ്ങള്‍ക്ക് ബിസിസിഐയോട് നഷ്ടപരിഹാസം ആവശ്യപ്പെട്ട് യുവരാജ് സിംഗ് രംഗത്ത് വന്നതായി വാര്‍ത്തകളുണ്ട്. ഇതുസംബന്ധിച്ച് നിരവധി കത്തുകളാണ് യുവ്രാജ് ബിസിസിഐയ്ക്ക് അയച്ചത്. മൂന്ന് കോടി രൂപയാണ് യുവരാജ് സിംഗ് ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.