മൂന്ന് നക്ഷത്രങ്ങളില്ല; അന്തിമ പോരാട്ടത്തിന് മുമ്പ് റയലിന് കനത്ത തിരിച്ചടി 

May 16, 2017, 1:11 pm
മൂന്ന് നക്ഷത്രങ്ങളില്ല; അന്തിമ പോരാട്ടത്തിന് മുമ്പ് റയലിന് കനത്ത തിരിച്ചടി 
Football
Football
മൂന്ന് നക്ഷത്രങ്ങളില്ല; അന്തിമ പോരാട്ടത്തിന് മുമ്പ് റയലിന് കനത്ത തിരിച്ചടി 

മൂന്ന് നക്ഷത്രങ്ങളില്ല; അന്തിമ പോരാട്ടത്തിന് മുമ്പ് റയലിന് കനത്ത തിരിച്ചടി 

മാഡ്രിഡ്: ലാലീഗയില്‍ കിരീടം തിരിച്ചുപിടിക്കാന്‍ നിര്‍ണ്ണായക മത്സരങ്ങള്‍ക്കിറങ്ങുന്ന റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടി. സെല്‍റ്റ വിഗോയ്‌ക്കെതിരെയുളള മത്സരത്തില്‍ പ്രധാന മൂന്ന് താരങ്ങളെ റയലിന് കളിപ്പിക്കാനാകില്ല. ഗാരെത് ബെയ്ല്‍, ഡാനി കര്‍വാഞ്ചല്‍, നാച്ചോ എന്നിവരാണ് പുറത്തിരിക്കേണ്ടിവരുക.

ഗരത് ബെയ്ല്‍ ഡാനി കര്‍വാഞ്ചലും പരിക്ക് മൂലം ആണ് പുറത്തിരിക്കുന്നതെങ്കില്‍ നാച്ചോയ്ക്ക് തിരിച്ചടിയായത് സസ്‌പെന്‍ഷനാണ്. ലാലിഗയിലെ ഈ സീസണില്‍ അഞ്ച് മഞ്ഞക്കാര്‍ഡ് കണ്ടതാണ് നാച്ചോയ്ക്ക് തിരിച്ചടിയായത്. സെവിയ്യക്കെതിരായ മത്സരത്തിലും നാച്ചോയ്ക്ക് മഞ്ഞക്കാര്‍ഡ് കണ്ടിരുന്നു. റയലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് നാച്ചോ. നാച്ചോയ്‌ക്കെതിരായ വിലക്കിനെതിരെ റയല്‍ അധികൃതര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ഗാരത് ബെയ്‌ലും ഡാനി കര്‍വാഞ്ചലും പരിക്കിന്റെ പിടിയിലാണ്. പിന്‍തുട ഞരമ്പിനാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബെയ്ല്‍ തിരിച്ചെത്തുമെന്നാണ് സിദാനും കൂട്ടരുടേയും പ്രതീക്ഷ.

ലാലിഗയില്‍ കിരീടത്തിനായി റയല്‍ മരണപ്പോരാട്ടമാണ് നടത്തുന്നത്. റയലിന് ബാക്കിയുള്ള രണ്ട് എവേ മത്സരങ്ങള്‍ ജയിച്ചാല്‍ ടീമിന് കിരീടം ്‌സ്വന്തമാക്കാം. 18ന് സെല്‍റ്റ വിഗോയും 21ന് മലാഗയും ആണ് റയലിന്റെ എതിരാളികള്‍. സെല്‍റ്റയെ തോല്‍പിച്ചാല്‍തന്നെ കിരീടത്തിലേക്ക് പകുതി ദൂരം പിന്നിട്ടുകഴിഞ്ഞു. അങ്ങനെയെങ്കില്‍ 37 കളിയില്‍ 90 പോയന്റുമായാവും റയല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ബൂട്ടുകെട്ടുക. മലാഗക്കെതിരെ തോല്‍ക്കാതിരുന്നാല്‍ ബാഴ്‌സയുടെ ഫലം കാത്തിരിക്കാതെ റയലിന് കിരീടമണിയാം.

12ാം ചാമ്പ്യന്‍സ് ലീഗ് കിരീടം കാത്തിരിക്കുന്ന സാന്റിയാഗോയിലേക്ക് നാലുവര്‍ഷത്തെ ഇടവേളക്കു ശേഷമാകും ലാ ലിഗ കിരീടം വിരുന്നെത്തുക.

അതെസമയം ബാഴ്‌സലോണക്ക് ബാക്കിയുള്ളത് ഒരു കളി മാത്രമാണ്. 21ന് സൂപ്പര്‍ സണ്‍ഡേയില്‍ സ്വന്തം ഗ്രൗണ്ടില്‍ െഎബറിനെതിരെ ജയിച്ചാല്‍ മാത്രം പോരാ, ഒരു കളിയില്‍ റയലിന്റെ തോല്‍വിക്കായി പ്രാര്‍ഥിക്കുകയും വേണം. റയല്‍ തോറ്റില്ലെങ്കില്‍ ബാഴ്‌സക്ക് ഹാട്രിക് ലാ ലിഗ കിരീടമോഹം പൊലിഞ്ഞു.