മെസ്സി വരുമോ? അഗ്യൂറോ പറയുന്നു

October 12, 2017, 3:08 pm


മെസ്സി വരുമോ? അഗ്യൂറോ പറയുന്നു
Football
Football


മെസ്സി വരുമോ? അഗ്യൂറോ പറയുന്നു

മെസ്സി വരുമോ? അഗ്യൂറോ പറയുന്നു

ആര്‍ജന്റീനയുടെ സൂപ്പര്‍ ഹീറോ ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുമോ?. ഫുട്ബോള്‍ ലോകം ഏറെ നാളായി ചര്‍ച്ച ചെയ്യുന്ന ചൂടന്‍ വിഷയങ്ങളിലൊന്നാണിത്. മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂറുമാറിയേക്കും എന്ന വാര്‍ത്തകളും ഏറെ നാളായി അന്തരീക്ഷത്തില്‍ പാറിപറന്ന് നടക്കാന്‍ തുടങ്ങിയിട്ട്. ഒടുവില്‍ മെസ്സിയുടെ അര്‍ജന്റീനന്‍ ടീമിലെ സഹതാരവും മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്റ്റാറുമായ സെര്‍ജിയോ അഗ്യൂറോ ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നു.

മെസ്സി സിറ്റിയിലെത്താന്‍ ഏറെ ആഗ്രഹിക്കുന്ന അഗ്യൂറോ എന്നാല്‍ അതിനുളള സാധ്യത വിരളമാണെന്നാണ് വിലയിരുത്തുന്നത്.

'പണമല്ല ഇവിടെ പ്രശ്‌നം, മെസ്സിയും റൊണാള്‍ഡോയും എല്ലാം അവരുടെ ക്ലബിന്റെ ചിഹ്നളുമാണ്. അതിനാല്‍ തന്നെ അവര്‍ ക്ലബ് വിടുകയെന്നത് വളരെ പ്രയാസകരമാണ്' അഗ്രൂറോ പറയുന്നു.

'ലിയോ എന്റെ ടീമില്‍ കളിക്കുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ സാഹചര്യം വളരെ പ്രയാസകരമാണ്' അഗ്യൂറോ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സെപ്റ്റംമ്പറില്‍ അഗ്യൂറോയ്ക്ക് ഒരു കാറപടകത്തില്‍ പരിക്കേറ്റിരുന്നു. ഇത് മൂലം ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണ്ണായകമായ രണ്ട് മത്സരങ്ങളില്‍ അഗ്യൂറോയ്ക്ക് കളിക്കാനായിരുന്നില്ല. ഹോളണ്ടിലെ ആംസ്റ്റഡാമില്‍ ഒരു സംഗീത പരുപാടിയില്‍ പങ്കെടുത്ത ശേഷം വിമാനത്താവളത്തിലാക്ക് മടങ്ങുന്നതിനിടെയാണ് അഗ്യൂറോയ്ക്ക് പരിക്കേറ്റത്. അഗ്യൂറോ സഞ്ചരിച്ച കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ വാരിയെല്ലിന് നിസാര പരിക്കേറ്റിരുന്നു.

അതെസമയം പരിക്ക് മാറി അഗ്യൂറോ സിറ്റി ക്യാമ്പില്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.