നെയ്മര്‍ ക്ലബ് വിടാന്‍ അനുമതി ചോദിച്ചതായി ബാഴ്‌സ 

August 2, 2017, 6:00 pm
നെയ്മര്‍ ക്ലബ് വിടാന്‍ അനുമതി ചോദിച്ചതായി ബാഴ്‌സ 
Football
Football
നെയ്മര്‍ ക്ലബ് വിടാന്‍ അനുമതി ചോദിച്ചതായി ബാഴ്‌സ 

നെയ്മര്‍ ക്ലബ് വിടാന്‍ അനുമതി ചോദിച്ചതായി ബാഴ്‌സ 

ബാര്‍സിലോന : മുന്‍ ബ്രസീല്‍ താരം നെയ്മര്‍ ജൂനിയര്‍ ക്ലബ് വിടാന്‍ അനുമതി ചോദിച്ചതായി സ്ഥിരീകരിച്ച് ബാഴ്‌സലോണ. അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താരത്തിന് ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോ തന്നാല്‍ ക്ലബ് വിടാന്‍ അനുമതി നല്‍കാമെന്നും ബാഴ്‌സ അറിയിച്ചു. ഇതോടെ മാസങ്ങളായി നെയ്മറെ ചുറ്റിപറ്റിയ അഭ്യൂഹങ്ങള്‍ക്കാണ് സ്ഥിരീകരണമായത്.

ഇന്ന് രാവിലെയാണ് നെയ്മറും അച്ഛനും ഏജന്റും ചേര്‍ന്ന് ക്ലബ് വിടാന്‍ സമ്മതം ചോദി്ചതെന്നും തുടര്‍ന്ന് ഓഗസ്റ്റ് 1 പൂര്‍ത്തിയാക്കിയതോടെ താരത്തിനു ലഭിക്കേണ്ട ബോണസ് താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ബാഴ്‌സ അറിയിച്ചു. നെയ്മറിന് ക്ലബ്ബിന്റെ പരിശീലനത്തില്‍ നിന്ന് വിട്ടു നില്‍ക്കാനും കോച്ച് സമ്മതം നല്‍കിയിട്ടുണ്ടെന്നും ബാഴ്‌സ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു

കൂടുമാറ്റം യാഥാര്‍ഥ്യമായാല്‍ട്രാന്‍സ്ഫര്‍ ജാലകത്തിലെ റെക്കോര്‍ഡു തുകയ്ക്കാകും നെയ്മര്‍ പിഎസ്ജിയിലെത്തുക. നിലവില്‍ ബാര്‍സയുമായി കരാറുള്ള നെയ്മര്‍ക്കായി 25.6 കോടി യുഎസ് ഡോളര്‍ (ഏകദേശം 1641 കോടി രൂപ) റിലീസ് ക്ലോസ് നല്‍കാന്‍ പിഎസ്ജി തയാറാണെന്നാണു വിവരം. കരാര്‍ കാലാവധി തീരാതെ ക്ലബ് വിട്ടുപോവുകയാണെങ്കില്‍ കളിക്കാരനോ, വാങ്ങുന്ന ക്ലബ്ബോ നല്‍കേണ്ട തുകയാണു റിലീസ് ക്ലോസ്. ഇതോടെ, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി നെയ്മര്‍ മാറും.

ഒരു പ്രമോഷണല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്കു പോയ നെയ്മര്‍ ഇന്നലെ രാത്രി ബാര്‍സിലോനയില്‍ മടങ്ങിയെത്തിയിരുന്നെങ്കിലും, ബുധനാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ, പരിശീലകന്റെ അനുവാദത്തോടെയാണ് നെയ്മര്‍ പരിശീലനത്തില്‍നിന്ന് വിട്ടുനിന്നതെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ബാര്‍സ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ നെയ്മര്‍ അവിടെയെത്തി സഹതാരങ്ങളോട് യാത്ര ചോദിച്ചു.