സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഇന്ന് എല്‍ക്ലാസികോ; നെയ്മറില്ലാതെ സൂപ്പര്‍ പോരാട്ടത്തിനൊരുങ്ങി ബാഴ്‌സലോണ 

August 13, 2017, 12:08 pm
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഇന്ന് എല്‍ക്ലാസികോ; നെയ്മറില്ലാതെ സൂപ്പര്‍ പോരാട്ടത്തിനൊരുങ്ങി ബാഴ്‌സലോണ 
Football

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഇന്ന് എല്‍ക്ലാസിക്കോ. ഇന്നു രാത്രി ആദ്യ പാദത്തില്‍ ബാര്‍സിലോനയും റയല്‍ മാഡ്രിഡും ബാര്‍സയുടെ മൈതാനമായ നൂകാംപില്‍ ഏറ്റുമുട്ടും. 16ന് റയലിന്റെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യൂവിലാണ് രണ്ടാം പാദം.

പ്രീസീസണ്‍ സൗഹൃദ ചാംമ്പ്യന്‍ഷിപ്പായ ഇന്‍ര്‍നാഷണല്‍ ചാംമ്പ്യന്‍സ് കപ്പില്‍ റയലിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബാര്‍സ. യുവേഫ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച റയലും മികച്ച ഫോമിലാണ്.

ലാലിഗാ ചാമ്പ്യന്‍മാരും കിങ്‌സ് കപ്പ് ജേതാക്കളും മാറ്റുരക്കുന്ന ചാമ്പ്യന്‍ ഫൈനലാണ് സൂപ്പര്‍ കപ്പ്. ഇരു പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണയുടെ ന്യൂകാംപില്‍ ആദ്യ പോരാട്ടത്തിന് റയല്‍ മാഡ്രിഡ് എത്തും. 17നാണ് റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ രണ്ടാം പാദം. മിയാമി എല്‍ക്ലാസിക്കോയില്‍ ബാഴ്‌സ 3-2ന് റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചിരുന്നു. ബ്രസീല്‍ താരം നെയ്മറുടെ മികവിലായിരുന്നു ബാഴസയുടെ വിജയം. പിഎസ്ജിയിലേക്ക് കൂടു മാറിയ നെയ്മറുടെ വിടവ് ഇത്തവണ ബാഴ്‌സ എങ്ങനെ നികത്തുമെന്ന് ആകാംക്ഷയിലാണ് ആരാധകര്‍. എവര്‍ട്ടണില്‍ നിന്നെത്തയ ജെറാള്‍ഡ് ഡിലോഫ്യൂവാണ് നെയ്മറിന് പകരക്കാരനായുളളത്.

ലാലിഗയും പിന്നാലെ ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ച റയലിന് ഇക്കുറി അടിതെറ്റിയത് പ്രീ സീസണ്‍ മത്സരങ്ങളിലായിരുന്നു. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടരെ പരാജയപ്പെട്ടെങ്കിലും യുവേഫ സൂപ്പര്‍കപ്പില്‍ മാഞ്ചസ്റ്റര്‍യുണൈറ്റഡിനെതിരെ റയല്‍ വിശ്വരൂപം കാട്ടി. 2-1നായിരുന്നു റയലിന്റെ വിജയം. കസ്മിറോയുടെയും ഇസ്‌കോയുടെയും സൂപ്പര്‍ഗോളുകളാണ് റയലിനെ ചാമ്പ്യന്‍മാരാക്കിയത്.