ഡാനിയുടെ ചങ്കാണ് നെയ്മര്‍; പൊട്ടിക്കരഞ്ഞ അനിയനെ നെഞ്ചോടടക്കി; പോരിനപ്പുറം ഈ സൗഹൃദം

April 20, 2017, 2:40 pm
ഡാനിയുടെ ചങ്കാണ് നെയ്മര്‍;  പൊട്ടിക്കരഞ്ഞ അനിയനെ നെഞ്ചോടടക്കി; പോരിനപ്പുറം ഈ സൗഹൃദം
Football
Football
ഡാനിയുടെ ചങ്കാണ് നെയ്മര്‍;  പൊട്ടിക്കരഞ്ഞ അനിയനെ നെഞ്ചോടടക്കി; പോരിനപ്പുറം ഈ സൗഹൃദം

ഡാനിയുടെ ചങ്കാണ് നെയ്മര്‍; പൊട്ടിക്കരഞ്ഞ അനിയനെ നെഞ്ചോടടക്കി; പോരിനപ്പുറം ഈ സൗഹൃദം

ചാമ്പ്യന്‍സ് ലീഗില്‍ അവസാന നാലില്‍ ഇടംപിടിക്കാതെ ബാഴ്‌സലോണ മടങ്ങിയതിന്റെ വേദനയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. രണ്ടാം പാദ സെമിയില്‍ ഇറ്റാലിയന്‍ ടീമായ യുവന്റ്‌സിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബാഴ്‌സയുടെ മടക്കം. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിന്റെ ഞെട്ടലില്‍ കണ്ണീരോടെയാണ് സൂപ്പര്‍ താരം നെയ്മര്‍ ഗ്രൗണ്ട് വിട്ടത്.

കണ്ണീരോടെ കളത്തില്‍ നിന്ന നെയ്മറെ ആശ്വസിപ്പിക്കാന്‍ യുവന്റ്‌സിന്റെ മുന്‍ ബാഴ്‌സ താരം ഡാനി ആല്‍വസ് എത്തിയത് ഹൃദയഭേദകമായ കാഴ്ച്ചയായി. വിശേഷണങ്ങള്‍ക്ക് അതീതമാണ് കരയുന്ന നെയ്മറെ നെഞ്ചോടടക്കി നില്‍ക്കുന്ന ഡാനിയുടെ ചിത്രം. പോരിനപ്പുറമാണ് താരസൗഹൃദമെന്ന് ചിത്രം ഊട്ടിയുറപ്പിക്കുന്നു.

സ്വന്തം ടീം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നതിന്റെ സന്തോഷമുണ്ടെങ്കിലും ബാഴ്‌സയില്‍ തനിക്കൊപ്പം പന്തു തട്ടിയ താരങ്ങള്‍ തകര്‍ന്നു നില്‍ക്കുമ്പോള്‍ എങ്ങനെ ആഘോഷിക്കും? ഡാനി ആല്‍വസ് തന്നോട് തന്നെ സ്വയം ചോദിച്ചു. നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നെയ്മറോട് ഡാനി പറഞ്ഞു-

ഇത് ഫുട്‌ബോളാണ്. ജയവും തോല്‍വിയും സാധാരണം. ഈ തോല്‍വി മറന്നേക്കൂ.

ഒരേ സമയം വേദനയും സന്തോഷവും നല്‍കുന്നതാണ് വിജയമെന്ന് ഡാനില്‍ ആല്‍വസ് പറയുന്നു. മുന്‍കാലങ്ങളില്‍ ആറ് തവണ ലാലിഗയിലും മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗിലും ബാഴ്‌സ മുത്തമിട്ടപ്പോള്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ബ്രസീലിയന്‍ ഫുട്‌ബോളര്‍.

ബാഴ്‌സക്കെതിരെ കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. അവരെ ഭയന്നിട്ടില്ല അത്. മറ്റൊരു കുപ്പായത്തില്‍ കളിക്കുമ്പോള്‍ നമുക്ക് വൈകാരിക ഘടകങ്ങളെല്ലാം മാറ്റി വെക്കേണ്ടി വരും. ഇത് സംഭവിക്കുമെന്ന്(യുവന്റ്‌സിനോടുള്ള ബാഴ്‌സയുടെ തോല്‍വി)സ്വപ്‌നത്തില്‍ പോലും താന്‍ കരുതിയിട്ടില്ലെന്നും ഡാനി മത്സരശേഷം പറഞ്ഞു.

മികച്ച പ്രകടനമാണ് യുവന്റ്‌സ് പുറത്തെടുത്തത്. മെസി-നെയ്മര്‍-സുവാരസ് കൂട്ടുകെട്ടിനെ ഗോള്‍ അടിക്കാന്‍ അനുവദിച്ചില്ല. ഗോള്‍ വഴങ്ങാതെ ബാഴ്‌സയെ പോലുള്ള ടീമിനെതിരെ കളിക്കുക വളരെ പ്രയാസകരമായ കാര്യമാണെന്നും ഡാനി പറഞ്ഞു.