‘സ്‌പെയിന്‍ ടീമിനെ’ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

October 12, 2017, 10:42 am


‘സ്‌പെയിന്‍ ടീമിനെ’ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്
Football
Football


‘സ്‌പെയിന്‍ ടീമിനെ’ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

‘സ്‌പെയിന്‍ ടീമിനെ’ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

പുതിയ ടീമുമായി ആദ്യമായി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് സ്‌പെയിനില്‍ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് ടീമായ അത്‌ലെറ്റിക്ക് ഡി കോയിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചത്. വിദേശ താരം പെകൂസണില്‍ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ സ്വന്തമാക്കിയത്.

സ്പാനിഷ് ലീഗായ അന്തലൂസ്യ ലീഗിലെ അഞ്ചാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ക്ലബാണ് അത്‌ലറ്റിക്കോ ഡി കോയിന്‍. ക്വിന്റന ബുര്‍ഗോസിലാണ് മത്സരം നടന്നത്.

ആദ്യ പകുതിയില്‍ ഇരുടീമിനും ഗോളെന്നും നേടാനായില്ല. രണ്ടാം പകുതിയിലാണ് ടീം ഗോള്‍ സ്വന്തമാക്കിയത്. ഈ ആഴ്ച്ച തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റ് പ്രീസീസണ്‍ മത്സരവും സ്‌പെയിനില്‍ നടക്കും.

നിലവില്‍ സ്പെയിനില്‍ കഠിന പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്സ് ടീം. ഹൈദാരാബദിലെ പരിശീലന ക്യാമ്പിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ടീം സ്പെയിനിലേക്ക് പറന്നത്.

നവംബര്‍ മുതല്‍ അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന ഐഎസ്എല്‍ സീസണിനായി അരയും തലയും മുറുക്കിയാണ് സച്ചിന്റെ ടീം ഒരുങ്ങുന്നത്. മാഞ്ചസ്റ്റര്‍ താരങ്ങളുള്‍പ്പെടെ ഏഴ് വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇത്തവണ പന്തുതട്ടുക.