‘ഈ തടി വെച്ച് ഇവിടെ കളിക്കാമെന്ന് കരുതേണ്ട’; കാര്‍ലോസ് ടെവസിനോട് പരിശീലകന്‍ 

September 13, 2017, 7:47 pm
‘ഈ തടി വെച്ച് ഇവിടെ കളിക്കാമെന്ന് കരുതേണ്ട’; കാര്‍ലോസ് ടെവസിനോട് പരിശീലകന്‍ 
Football
Football
‘ഈ തടി വെച്ച് ഇവിടെ കളിക്കാമെന്ന് കരുതേണ്ട’; കാര്‍ലോസ് ടെവസിനോട് പരിശീലകന്‍ 

‘ഈ തടി വെച്ച് ഇവിടെ കളിക്കാമെന്ന് കരുതേണ്ട’; കാര്‍ലോസ് ടെവസിനോട് പരിശീലകന്‍ 

ഷാങ്ഹായ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കളിക്കാരന്‍ കാര്‍ലോസ് ടെവസിന് തടി കൂടിയെന്നും ഇനി തടി കുറക്കാതെ കളിക്കാമെന്ന് കരുതേണ്ടെന്നും പരിശീലകന്‍. ടെവസ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഷാങ്ഹായ് ഷെങ്വ ക്ലബ്ബിന്റെ പുതിയ പരിശീലകനാണ് ടെവസിനെ ശാസിച്ചത്.

ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപറ്റുന്ന ലോകത്തെ ഒന്നാമത്തെ കളിക്കാരനാണ് നിലവില്‍ ടെവസ്. 730,000 യൂറോയാണ് ടെവസ് ചൈനീസ് ക്ലബ്ബില്‍ നിന്ന് കൈപറ്റുന്നത്. എന്നാല്‍ ഈ സീസണില്‍ രണ്ട് തവണ മാത്രമാണ് ടെവസ് സ്‌കോര്‍ ചെയ്തത്. ഭൂരിഭാഗം കളികളിലും ടെവസ് പരിക്ക് മൂലം കളിക്കാനിറങ്ങിയതുമില്ല.

ടെവസ് കളിക്കാനിറങ്ങിയ കഴിഞ്ഞ മത്സരത്തില്‍ 2-1ന് ടീം പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ടെവസിന് ശാസനയുമായി പുതിയ പരിശീലകന്‍ വു ജിംഗ്വുയി രംഗതെത്തിയത്. ടീമിനോടും മറ്റ് താരങ്ങളോടും ഒരു കളിക്കാരന്‍ വിശ്വസ്തനായിരിക്കണം. നിങ്ങള്‍ കളത്തിലിറങ്ങി നൂറു ശതമാനവും ടീമിനു വേണ്ടി കളിക്കുന്നില്ലെങ്കില്‍ എന്ത് കാര്യമെന്നും പരിശീലകന്‍ ചോദിക്കുന്നു.