ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്നു മുതല്‍: യുവന്റസിനോട് പകരം വീട്ടാന്‍ ബാഴ്‌സ; യുണൈറ്റഡിന് എതിരാളി ബേസല്‍; അത്‌ലറ്റിക്കോയ്ക്ക് റോമ  

September 12, 2017, 6:39 pm
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്നു മുതല്‍: യുവന്റസിനോട് പകരം വീട്ടാന്‍ ബാഴ്‌സ; യുണൈറ്റഡിന് എതിരാളി ബേസല്‍; അത്‌ലറ്റിക്കോയ്ക്ക് റോമ  
Football
Football
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്നു മുതല്‍: യുവന്റസിനോട് പകരം വീട്ടാന്‍ ബാഴ്‌സ; യുണൈറ്റഡിന് എതിരാളി ബേസല്‍; അത്‌ലറ്റിക്കോയ്ക്ക് റോമ  

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്നു മുതല്‍: യുവന്റസിനോട് പകരം വീട്ടാന്‍ ബാഴ്‌സ; യുണൈറ്റഡിന് എതിരാളി ബേസല്‍; അത്‌ലറ്റിക്കോയ്ക്ക് റോമ  

യുവേഫ ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്നു തുടങ്ങും. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് അണിനിരക്കുന്നത്.

ഇന്ത്യന്‍ സമയം രാത്രി (ബുധന്‍) 12.15 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ചെല്‍സിയും അസര്‍ബൈജാന്‍ ചാംപ്യന്‍മാരായ എഫ്‌കെ ക്വാരബാഗും തമ്മിലാണ് ആദ്യ മത്സരം. പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കാതിരുന്ന ചെല്‍സി ഫോമിലേക്കുയര്‍ന്നിട്ടുണ്ടെന്നാണ് പരിശീലകന്‍ കോന്റെയുടെ പ്രതീക്ഷ.

ഇത്തവണ ലീഗിലെ ഏറ്റവും മികച്ച പോരാട്ടമാകുമെന്ന വിലയിരുത്തലുകളില്‍ സ്പാനിഷ് ലീഗ് കരുത്തന്‍മാരായ ബാഴ്സലോണ ഇറ്റാലിയന്‍ സീരി എ ചാംപ്യന്മാരയ യുവന്റസിനെ നേരിടും. കഴിഞ്ഞ സീസണിലെ സെമി ഫൈനലില്‍ ബാഴ്‌സയുടെ പ്രതീക്ഷകള്‍ തല്ലിത്തകര്‍ത്ത യുവന്റസിനോട് ബാഴ്‌സ എങ്ങനെ കണക്കു തീര്‍ക്കുമെന്നാണ് കാറ്റലന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

സ്പാനിഷ് ലീഗില്‍ മിന്നും ഫോമിലുള്ള ബാഴ്‌സയും അതേഫോമില്‍ ഇറ്റാലിയന്‍ ലീഗില്‍ പന്തു തട്ടുന്ന യുവന്റസും തമ്മില്‍ ഉഗ്രന്‍ മത്സരമായിരിക്കുമെന്ന കാര്യത്തില്‍ ആരാധകര്‍ക്കു സംശയമില്ല. ലാലീഗയിലെ അവസാന മത്സരത്തില്‍ എസ്പാന്യോളിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്സലോണ എത്തുന്നത്. അതേസമയം, സീരി എയില്‍ ഷീവോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ഓള്‍ഡ് ലേഡി കാറ്റലന്‍സിന്റെ വെല്ലുവിളി നേരിടാനെത്തുന്നത്.

ബെല്‍ജിയന്‍ ക്ലബ്ബ് ആന്‍ഡര്‍ലെക്ടാണ് ബുണ്ടസ് ലീഗ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ മല്‍സരത്തിലെ എതിരാളി. കഴിഞ്ഞ സീസണില്‍ യുവേഫ കപ്പ് ജേതാക്കളായ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വിസ് ക്ലബ്ബ് എഫ്‌സി ബേസലാണ് നേരടുന്നത്.

സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്ക് ആണ് ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് പാരിസ് സെന്റ് ജര്‍മന്റെ എതിരാളി. ലോക റെക്കോഡ് തുകയ്ക്കു ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലെത്തിയ നെയ്മറിന്റെ പിഎസ്ജി കുപ്പായത്തിലുള്ള ആദ്യ ചാംപ്യന്‍സ് ലീഗ് മത്സരമാകും ഇന്ന്. ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരാവുക എന്നതില്‍ കുറച്ചൊന്നും പിഎസ്ജി കണക്കുകൂട്ടുന്നില്ല. മൊണോ്ക്കയില്‍ നിന്നും എംബെപ്പയെയും പിഎസ്ജി തട്ടകത്തില്‍ എത്തിച്ചിട്ടുണ്ട്.

ചാംപ്യന്‍സ് ലീഗില്‍ അപ്രതീക്ഷിത കുതിപ്പു നടത്തുന്ന സ്പാനി്ഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനു എഎസ് റോമയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.

സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡാണ് നിലവിലെ ജേതാക്കള്‍. ഇറ്റാലിയന്‍ സിരി എ ജേതാക്കളായ യുവന്റസിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് മാഡ്രിഡ് കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗ് ട്രോഫി സ്വന്തമാക്കിയത്.