ആശാനില്ലാതെ എന്താഘോഷം? കാത്തിരുന്നു മടുത്തു; കോന്റെയെ പത്രസമ്മേളനത്തിനിടെ ചെല്‍സി താരങ്ങള്‍ ‘പൊക്കി’  

May 13, 2017, 3:32 pm
ആശാനില്ലാതെ എന്താഘോഷം? കാത്തിരുന്നു മടുത്തു; കോന്റെയെ പത്രസമ്മേളനത്തിനിടെ ചെല്‍സി താരങ്ങള്‍  ‘പൊക്കി’  
Football

ലണ്ടന്‍: കിരീടം നേട്ടമാഘോഷിക്കാനായി പരിശീലകന്‍ ആന്റോണിയോ കോന്റെയെ കാത്തിരുന്ന് ചെല്‍സി താരങ്ങള്‍ മടുത്തു. കോന്റെയാണെങ്കില്‍ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലും.

ചോദ്യങ്ങളും ഉത്തരങ്ങളുമായി പത്രസമ്മേളനം നീളുകയാണെന്നറിഞ്ഞ ചെല്‍സി താരങ്ങള്‍ ഒരു തീരുമാനമെടുത്തു. ആശാനെ തട്ടിക്കൊണ്ട് പോരുക. ഡീഗോ കോസ്റ്റയും ഡേവിഡ് ലൂയിസും കൂടി നേരെ പ്രസ്‌കോണ്‍ഫറന്‍സ് നടക്കുന്ന ഹാളിലെത്തി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന കോന്റെയെ കയ്യോടെ പിടികൂടി. റിപ്പോര്‍ട്ടര്‍മാരോട് ക്ഷമ ചോദിച്ചശേഷം കൊണ്ടുപോവുകായിരുന്നു.

ആരാധകരോടൊപ്പമുളള ആഘോഷങ്ങള്‍ക്ക് ശേഷം അവര്‍ എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ ദേഹത്ത് ഷാംപെയ്‌നും ബിയറും ഒഴിച്ചു. ഞാനീ നിമിഷം ഒരുപാട് ആസ്വദിക്കുന്നുണ്ട്. ജോലിയില്‍ അത്യുത്സാഹവും അഭിനിവേശവും കാണിച്ച് മണിക്കൂറുകള്‍ അതിനായി മാറ്റിവെച്ച്, ഉറക്കം പോലും വേണ്ടെന്ന് വയ്ക്കുമ്പോള്‍ ഇങ്ങനെയൊരു നിമിഷം ആഘോഷിക്കാനും ആസ്വദിക്കാനുമുള്ള അവകാശമുണ്ട്. ആരാധകരോടൊപ്പം, സ്റ്റാഫിനോടൊപ്പം ക്ലബ്ബിനോടൊപ്പമുള്ള ഈ ആഘോഷം ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകലാണ്.  
ആന്റോണിയോ കോന്റെ  

പത്രസമ്മേളനത്തിനിടയില്‍നിന്നും പരിശീലകനെയും കൊണ്ടുപോകുന്ന ചെല്‍സി താരങ്ങള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാമത് കിരീടമാണ് ചെല്‍സി നേടുന്നത്. വെസ്റ്റ്‌ബ്രോംവിച്ചിനെതിരെ നേടിയ ജയത്തോടെയാണ് നീലപ്പട ടൈറ്റില്‍ സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. പകരക്കാരനായി ഇറങ്ങിയ മിച്ചി ബാറ്റ്‌ഷെവെ 82ാം മിനിട്ടില്‍ ചെല്‍സിക്ക് വേണ്ടി വലകുലുക്കി.