ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: ബെയ്ല്‍ വേണ്ട; ഇസ്‌കോ മതിയെന്ന് റൊണാള്‍ഡോ 

May 18, 2017, 4:21 pm
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: ബെയ്ല്‍ വേണ്ട; ഇസ്‌കോ മതിയെന്ന് റൊണാള്‍ഡോ 
Football
Football
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: ബെയ്ല്‍ വേണ്ട; ഇസ്‌കോ മതിയെന്ന് റൊണാള്‍ഡോ 

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: ബെയ്ല്‍ വേണ്ട; ഇസ്‌കോ മതിയെന്ന് റൊണാള്‍ഡോ 

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജുവന്റസിനെ നേരിടാനൊരുങ്ങുന്ന റയല്‍ മാഡ്രിഡ് ടീമിന്റെ ആദ്യ ഇലവനില്‍ ബെയ്ല്‍ വേണ്ടെന്ന് സഹതാരങ്ങള്‍. ബെയ്‌ലിന് പകരം ഇസ്‌കോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുളള റയല്‍ താരങ്ങളുടെ ആവശ്യം. സ്പാനിഷ് ദിനപ്ത്രമായ മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട ചെയ്യുന്നത്.

റൊണാള്‍ഡോയെ കൂടാതെ സെര്‍ജിയോ റാമോസ്, പെപ്പെ, കാസ്മിറോ തുടങ്ങിവരും ബെയ്‌ലിനെ അല്ല ഇസ്‌കോയെ ആണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന അഭിപ്രായക്കാരാണ്.

അതെസമയം ഏറെ നാളായി പരിക്കിന്റെ പിടിയിലായ ബെയ്ല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനുളള കഠിന പരിശ്രമത്തിലാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ നിരയില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. കിഴിഞ്ഞ 27 മത്സരങ്ങളിലും ബെയ്ല്‍ കളിച്ചിരുന്നില്ല.

'ബെയ്ല്‍ ഓരോ ദിവസവും പരിക്കില്‍ നിന്നും മോചിതനായി വരുകയാണ്, ഇന്റോറില്‍ താരം പരിശീലനവും തുടങ്ങി, എന്നാല്‍ അദ്ദേഹം എന്ന് തിരിച്ചുവരുമെന്ന് എനിക്ക് പറയാനാകില്ല. ഉടന്‍ മടങ്ങി വരും എന്ന് തന്നെയാണ് എന്റെ വിശ്വാസം' കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ റയല്‍ കോച്ച് സിദാന്‍ പറഞ്ഞത് ഇപ്രകാരമാണ്.

ബെയ്‌ലിന്റെ അഭാവത്തില്‍ റയലിനായി ഇസ്‌കോ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ഒത്തൊരുമയോടെ കളിക്കളത്തില്‍ നീങ്ങാനും ഇസ്‌കോയ്ക്ക് സാധിച്ചിരുന്നു. ഇതാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ഇസ്‌കോയെ കളിപ്പിക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെടാന്‍ കാരണം.