റൊണാള്‍ഡോ വരും, എല്ലാം ശരിയാകും: ആരാധകര്‍ക്കു സംശയമില്ല 

September 13, 2017, 6:01 pm
റൊണാള്‍ഡോ വരും, എല്ലാം ശരിയാകും: ആരാധകര്‍ക്കു സംശയമില്ല 
Football
Football
റൊണാള്‍ഡോ വരും, എല്ലാം ശരിയാകും: ആരാധകര്‍ക്കു സംശയമില്ല 

റൊണാള്‍ഡോ വരും, എല്ലാം ശരിയാകും: ആരാധകര്‍ക്കു സംശയമില്ല 

റൊണാള്‍ഡോ ഇല്ലാത്തതിന്റെ ക്ഷീണം ലാലീഗയില്‍ റയല്‍ മാഡ്രിഡ് അനുഭവിക്കുന്നുണ്ട്. മൂന്ന് കളിയില്‍ രണ്ടു സമനിലയുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് കഴിഞ്ഞ സീസണ്‍ ചാംപ്യന്‍മാര്‍. ഈ ക്ഷീണം തീര്‍ത്ത് പുതിയൊരു തുടക്കം കുറിക്കാനാകും ലോസ് ബ്ലാങ്കോസ് ഇന്ന് ചാംപ്യന്‍സ് ലീഗിനിറങ്ങുക.

ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത റയല്‍ മാഡ്രിഡിന് സൈപ്രസ് ക്ലബ്ബായ അപോയല്‍ നികോസിയാണ് എതിരാളികള്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുമെന്നത് ആരാധകര്‍ക്കു വലിയ ആശ്വാസം നല്‍കുന്നു.

സ്പാനിഷ് സൂപ്പര്‍ കപ്പ് മത്സരത്തിനിടെ റഫറിയെ തള്ളിയതിനു നാലു കളികളില്‍ റൊണാള്‍ഡോയെ വിലക്കിയിരുന്നു. യൂറോപ്യന്‍ ചാംപ്യന്‍മാരായ റയലിന്റെ മുന്നേറ്റ നിരയില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന റൊണാള്‍ഡോ ഇല്ലാത്തതാണ് റയലിനു തിരിച്ചടിയാകുന്നത്. അതേസമയം, വിലക്ക് ചാംപ്യന്‍സ് ലീഗിനു ബാധകമല്ലാത്തതാണ് താരം ഇന്നിറങ്ങാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.

റൊണാള്‍ഡോ ഇറങ്ങുമെന്ന് പരിശീലകന്‍ സിദാന്‍ സൂചന നല്‍കുകയും ചെയ്തിരുന്നു. റാണാള്‍ഡോ വന്നാല്‍ ടീമിന്റെ ഗോള്‍ ക്ഷാമം തീരുമെന്നാണ് ഈ സീസണില്‍ റയലിലെത്തിയ ഫ്രഞ്ച് താരം തിയോ ഹെര്‍ണാണ്ടസും അവിശ്വസനീയ ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോ കഴിഞ്ഞേ മറ്റാരുമൊള്ളൂ എന്ന് മാര്‍ക്കോസ് ലോറന്റെയും പറഞ്ഞിരുന്നു.