ബ്ലാസ്റ്റേഴിസിലെത്തുമോ ‘പന്തിനെ പേടിയില്ലാത്ത ആ കളിക്കാരന്‍’?; മാഞ്ചസ്റ്റർ താരം ടീമിലെത്തുമെന്ന് സൂചന

August 12, 2017, 11:25 am
ബ്ലാസ്റ്റേഴിസിലെത്തുമോ ‘പന്തിനെ പേടിയില്ലാത്ത ആ കളിക്കാരന്‍’?; മാഞ്ചസ്റ്റർ  താരം  ടീമിലെത്തുമെന്ന് സൂചന
Football
Football
ബ്ലാസ്റ്റേഴിസിലെത്തുമോ ‘പന്തിനെ പേടിയില്ലാത്ത ആ കളിക്കാരന്‍’?; മാഞ്ചസ്റ്റർ  താരം  ടീമിലെത്തുമെന്ന് സൂചന

ബ്ലാസ്റ്റേഴിസിലെത്തുമോ ‘പന്തിനെ പേടിയില്ലാത്ത ആ കളിക്കാരന്‍’?; മാഞ്ചസ്റ്റർ താരം ടീമിലെത്തുമെന്ന് സൂചന

ആരാധകരെ ഞെട്ടിക്കാന്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോള്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദിമിതർ ബെർബറ്റോവ് ടീമിലുണ്ടാവുമെന്ന് സൂചന. ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിലൊരാളുമായ ബെര്‍ബറ്റോവ് ടീമിലെത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ബയെർ ലെവർക്യൂസൻ, ടോട്ടനം ഹോട്സ്പർ, മൊണാക്കോ തുടങ്ങിയ ക്ലബുകൾക്കു വേണ്ടിയും കളിച്ചിട്ടുള്ള ബെർബറ്റോവുമായി കരാര്‍ ഒപ്പിടാനുള്ള അവസാന ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഒന്നോ രണ്ടോ ദിവസത്തിനകം കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ഒരു ക്ലബിലും കളിക്കാതെ ഫ്രീ ഏജന്റായി നിൽക്കുകയാണ് മുപ്പത്തിയാറുകാരൻ ബെർബറ്റോവ്

ബ്ലാസ്റ്റേഴ്സ് കോച്ച് റെനി മ്യൂലസ്റ്റൈൻ മുഖേനേയാണ് ചര്‍ച്ച എന്നാണ് റിപ്പോര്‍ട്ട്. മ്യൂലസ്റ്റൈൻ യുണൈറ്റ‍ഡ് സഹപരിശീലകനായിരുന്ന കാലത്ത് ബെർബറ്റോവ് ടീമിലുണ്ടായിരുന്നു . സർ അലക്സ് ഫെർഗൂസായിരുന്നു അന്ന് യൂണൈറ്റഡ് കോച്ച്.

എല്ലാ ചാംപ്യൻഷിപ്പുകളിലുമായി യുണൈറ്റ‍ഡിനു വേണ്ടി അൻപതു ഗോൾ തികച്ച അൻപതാമത്തെ കളിക്കാരനാണ് ബെർബറ്റോവ്. 1999ൽ പതിനെട്ടാം വയസ്സിൽ ബൾഗേറിയയ്ക്കു വേണ്ടി അരങ്ങേറിയ ബെർബറ്റോവ് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. ജർമനിയിലെ ബയെർ ലെവർക്യൂസനാണ് ബെർബറ്റോവിന്റെ ആദ്യത്തെ മേജർ ക്ലബ്. 2004 യൂറോ ചാംപ്യൻഷിപ്പിലും ദേശീയ ടീം ജഴ്സിയണി‍ഞ്ഞു. 2006 മുതൽ 2010 വരെ ടീമിന്റെ ക്യാപ്റ്റനായി 78 കളികളിൽ 48 ഗോളുകളുമായി ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററാണ്. 2008ൽ ടോട്ടനമിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയതോടെ ബെർബറ്റോവിനെ ലോകമറിഞ്ഞു. ഓൾഡ് ട്രാഫഡിലെ നാലു സീസണുകളിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി. 2010–11 സീസണിൽ ലീഗിലെ ടോപ് സ്കോററുമായി. ബ്ലാക്ക്ബേൺ റോവോഴ്സിനെതിരെ ഒരു കളിയിൽ അഞ്ചു ഗോളുകൾ നേടിയ ബെർബറ്റോവ് ഈ നേട്ടം കൈവരിക്കുന്ന ഇംഗ്ലിഷുകാരനല്ലാത്ത ആദ്യ കളിക്കാരനാണ്.

‘പന്തിനെ പേടിയുള്ള കളിക്കാരെ കണ്ടിട്ടുണ്ട്. ഞാൻ പക്ഷേ അത്തരക്കാരനല്ല. പന്തു വരും മുൻപേ എനിക്കറിയാം, എന്തു ചെയ്യണമെന്ന്...’– ഇതാണ് ബെർബറ്റോവിന്റെ ഫുട്ബോൾ നയം. യുണൈറ്റഡിലെത്തിയ കാലത്ത് എറിക് കാന്റണയുടെ പിൻഗാമിയായിട്ടാണ് ബെർബറ്റോവ് വാഴ്ത്തപ്പെട്ടത്. വിട്ടുവീഴ്ചയില്ലാത്ത ശൈലിയും ധൈര്യവുമായിരുന്നു കാരണം. എന്നാൽ അവസരത്തിനൊത്ത് തന്റെ ശൈലി മാറ്റുന്നതിലും ബെർബറ്റോവിനു മികവുണ്ട്.