‘പിഎസ്ജിയെ മറക്കരുത്’, പിക്വെയ്‌ക്കെതിരെ ആഞ്ഞടിച്ച് റാമോസ് 

April 19, 2017, 1:03 pm
‘പിഎസ്ജിയെ മറക്കരുത്’, പിക്വെയ്‌ക്കെതിരെ ആഞ്ഞടിച്ച് റാമോസ് 
Football
Football
‘പിഎസ്ജിയെ മറക്കരുത്’, പിക്വെയ്‌ക്കെതിരെ ആഞ്ഞടിച്ച് റാമോസ് 

‘പിഎസ്ജിയെ മറക്കരുത്’, പിക്വെയ്‌ക്കെതിരെ ആഞ്ഞടിച്ച് റാമോസ് 

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ വിജയത്തെ പരിഹസിച്ച ബാഴ്‌സലോണ പ്രതിരോധ താരം ജെറാര്‍ഡ് പിക്വെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ്. ഫുട്‌ബോളില്‍ ഇതൊന്നും പുതിയതല്ലെന്നും, പിക്വെ ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സലോണയുടെ പിഎസ്ജിയ്‌ക്കെതിരെ മത്സരം ഒന്ന് ഓര്‍മ്മിച്ചാല്‍ മതിയെന്നുമാണ് റാമോസ് ചൂണ്ടികാണിക്കുന്നത്. അന്ന് ബാഴ്‌സയുടെ അത്ഭുത വിജയം മോശം റഫറിയിംഗ് കൊ്ണ്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

എനിക്കൊരു സര്‍പ്രൈസുമല്ല ഈ സംഭവം, കളത്തില്‍ ഇത് പുതിയതുമല്ല, അവന്‍ പിഎസ്ജിക്കെതിരായ മത്സരം ഒന്ന് ആലോചിച്ചാല്‍ മതി, അപ്പോ അവന്‍ റഫറിയിംഗിനെ കുറിച്ച് ചിന്തിക്കുന്നത് ഇതുപോലെ തന്നെയായിരിക്കും
റാമോസ്

നേരത്തെ മത്സരത്തിലുണ്ടായത് മോശം റഫറിയിംഗാണെന്ന് സൂചന നല്‍കി ജൊറാര്‍ഡ് പിക്വെ രംഗത്ത് വന്നിരുന്നു. ട്വിറ്ററില്‍ ഒന്നും എഴുതാതെ കുത്തുകളിട്ടായിരുന്നു പിക്വെയുടെ പരിഹാസം. പിക്വെയെ കൂടാതെ ബയേണ്‍ താരം ഫ്രാങ്ക് റിബറി, മുന്‍ ബയേണ്‍ താരം ഓവണ്‍ ഹാര്‍ഗ്രിവ്സ് തുടങ്ങിയ താരങ്ങളാണ് റഫറിയിംഗില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഫുട്ബോളില്‍ കൂടുതല്‍ സാങ്കേതി വിദ്യ ഉപയോഗിക്കണമെന്ന ചര്‍ച്ചയും വീണ്ടും സജീവമാകുകയാണ്.

മത്സരത്തിന്റെ എക്ട്ര ടൈമില്‍ റയിലിന് അനുകൂലമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ രണ്ട് ഗോളും ഓഫ് സൈഡായിരുന്നു എന്നാണ് ഒരു വിഭാഗം ചൂണ്ടികാണിക്കുന്നത്. കൂടാതെ ബയേണ്‍ താരം അര്‍തുറോ വിദാലിന് 84ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കാണിച്ച് പുറത്താക്കിയ റഫറിയുടെ നടപടിയെയും ഇവര്‍ ചോദ്യം ചെയ്യുന്നു. വിദാലിന്റെ ടാക്ലിംഗ് അപകടകരമായതില്ലായിരുന്നു എന്നാണ് ഇവര്‍ റിപ്ലെ ചൂണ്ടി കാട്ടി ആരോപിക്കുന്നത്.

ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ജയം സ്വന്തമാക്കിയത്. എക്ക്ട്രാ ടൈമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയത് റയലിന്റെ വിജയത്തിന് നിര്‍ണ്ണായകമായി. ഇതോടെ രണ്ടു പാദങ്ങളില്‍ നിന്നുമായി 6-3ന്റെ ജയത്തോടെ റയല്‍ സെമിയില്‍ പ്രവേശിച്ചു. ഹാട്രിക് ഗോളിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോയെ തേടിയെത്തി.