നാടുകടത്താതിരിക്കുക, അല്ലെങ്കില്‍ വെടിവെച്ചു കൊല്ലുക: ഡല്‍ഹിയിലെ റോഹിങ്ക്യ ഫുട്‌ബോള്‍ ടീം 

September 12, 2017, 1:44 pm
നാടുകടത്താതിരിക്കുക, അല്ലെങ്കില്‍ വെടിവെച്ചു കൊല്ലുക: ഡല്‍ഹിയിലെ റോഹിങ്ക്യ ഫുട്‌ബോള്‍ ടീം 
Football
Football
നാടുകടത്താതിരിക്കുക, അല്ലെങ്കില്‍ വെടിവെച്ചു കൊല്ലുക: ഡല്‍ഹിയിലെ റോഹിങ്ക്യ ഫുട്‌ബോള്‍ ടീം 

നാടുകടത്താതിരിക്കുക, അല്ലെങ്കില്‍ വെടിവെച്ചു കൊല്ലുക: ഡല്‍ഹിയിലെ റോഹിങ്ക്യ ഫുട്‌ബോള്‍ ടീം 

ഫുട്‌ബോള്‍ എന്നത് ചിലയാളുകള്‍ക്ക് ജീവന്മരണ പ്രശ്‌നമാണ്. എന്നാല്‍, ഫുട്‌ബോള്‍ എന്നത് അതിനും മുകളിലുള്ളതാണെന്ന ഞാന്‍ നിങ്ങള്‍ക്കു ഉറപ്പു തരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ല്ബ്ബ ലിവര്‍പൂള്‍ എഫ്‌സി മാനേജറായിരുന്ന ബില്‍ ഷാങ്ക്‌ലിയുടെ വാക്കുകളാണിവ.

സൗത്ത് ഈസ്റ്റ് ഡെല്‍ഹിയിലെ ഒരു മൂലയില്‍ പന്തു തട്ടുന്ന 17 ചെറുപ്പക്കാരുടെ കാര്യത്തില്‍ ഫുട്‌ബോള്‍ എന്നത് എന്താകും. അവര്‍ക്കു ഫുട്‌ബോള്‍ എന്നത് ജീവിതവും മരണവുമല്ല. ജീവിച്ചാല്‍ പ്രശ്‌നവും മരിക്കാനുള്ള ഭയവും. ഇവര്‍ റോഹിങ്ക്യകളാണ്. കേന്ദ്ര സര്‍ക്കാര്‍ നാടുകടത്തുമെന്നു പറയുന്ന റോഹിങ്ക്യകള്‍.

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ നേരത്തേക്കു മറക്കാന്‍ ഇവര്‍ ഒരുമിച്ചു കൂടുന്നു. അവര്‍ ഫുട്‌ബോള്‍ കളിക്കുന്നു. ഷാങ്ക്‌ലിയുടെ വാക്കുകള്‍ അന്വര്‍ഥമാകുന്നു. ഇവര്‍ക്കു ജീവിതമില്ല. പ്രശ്‌നങ്ങള്‍ മാത്രമാണ്.

ഓരോ ആഴ്ച ഒരുമിക്കുമ്പോഴും അടുത്തയാഴ്ച ഉണ്ടാകുമോ എന്ന സംശയവും പേടിയും ഇവര്‍ക്കുണ്ട്. ഇതെല്ലാം മറന്നു അവര്‍ കുറച്ചു മണിക്കൂര്‍ കളിയില്‍ ലയിക്കും. ഇതാണ് അവര്‍ക്കു വേണ്ടതും. എല്ലാം മറന്നു ഫുട്‌ബോള്‍ മാത്രമായി കുറച്ചു സമയം.

റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്നും ഇവരെ നാടുകടത്തണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടുത്ത 18നു വാദം കേള്‍ക്കും. സുപ്രീം കോടതിയുടെ നിലപാടനുസരിച്ചാകും ഇവരുടെ ഭാവി.

തങ്ങളെ ഇന്ത്യയില്‍ നിന്നും നാടുകടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന ഈ താരങ്ങള്‍ നാടുകടത്തല്‍ നിര്‍ബന്ധമാണെങ്കില്‍ ഇവിടെ വെച്ചു ഞങ്ങളെ വെടിവെച്ചു കൊന്നേക്കുകയെന്നാണ് ആവശ്യപ്പെടുന്നത്.

24 കാരനായ മുഹമ്മദ് റിയാസാണ് റോഹിങ്ക്യ ഷൈനിങ് സ്റ്റാര്‍ ടീമിന്റെ ക്യാപ്റ്റന്‍. 2012 സെപ്റ്റംബര്‍ 24നു ത്രിപുര ബംഗ്ലാദേശ് അതിര്‍ത്തി കടന്നാണ് റിയാസ് ഇന്ത്യയിലെത്തുന്നത്. റോഹിങ്ക്യകള്‍ക്കെതിരേ കലാപം രൂക്ഷമായപ്പോള്‍ പട്ടാളക്കാരുടെ ക്രൂര പീഡനങ്ങള്‍ക്കു ഇരയായ അനുഭവവും റിയാസിനുണ്ട്.

കളിക്കാനുള്ള ബൂട്ടും പന്തും എല്ലാം സംഭാവന ലഭിച്ചതാണ്. നിര്‍മാണ തൊഴിലാളികളും ഫാക്ടറി തൊഴിലാളികളും ഐടി ടെക്‌നീഷ്യന്‍മാരും കളിക്കാരുടെ കൂട്ടത്തിലുണ്ട്. കോര്‍പ്പറേറ്റ് ടീമുകള്‍, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ജാമിയ ഇസ്ലാമിയ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുമായുമാണ് മത്സരിക്കാറുള്ളത്.

(വാര്‍ത്തക്കും ചിത്രങ്ങള്‍ക്കും കടപ്പാട്-The Scroll)